ബാംഗ്ലൂരിൽ മോഡി ചായ കട,മണിശങ്കര്‍ അയ്യര്‍ക്ക്‌ മറുപടിയുമായി ബാംഗ്ലൂരിലെ ബിജെപി പ്രവര്‍ത്തകര്‍ രംഗത്ത്.

single-img
27 January 2014

modiനരേന്ദ്രമോഡിയെ ചായവില്‍പ്പനക്കാരന്‍ എന്ന് ആക്ഷേപിച്ച മണിശങ്കര്‍ അയ്യര്‍ക്ക്‌ മറുപടിയുമായി ബാംഗ്ലൂരിലെ ബിജെപി പ്രവര്‍ത്തകര്‍ രംഗത്ത്. മോഡിയുടെ പേരില്‍ ഒരു മൊബൈല്‍ ചായക്കട തുടങ്ങിയാണ് ബിജെപി പ്രവര്‍ത്തകര്‍ രംഗത്തെത്തിയിരിക്കുന്നത്. ഒരു രൂപയാണ് മോഡി ചായയുടെ വില. ചായവില്‍പ്പനക്കാരന്‍ എന്ന് ആക്ഷേപത്തെ രാഷ്ട്രീയമായി തന്നെ ഉപയോഗിക്കാനാണ് ബിജെപിയുടെ ഈ നീക്കം . ഇതുവഴി  ചായ കുടിക്കാൻ വരുന്ന വോട്ടര്‍മാരുമായി നേരിട്ട് ആശയവിനിമയം നടത്താനുള്ള മാര്‍ഗമായാണ് ബിജെപി ഇതിനെ കാണുന്നത്.എഐസിസി സമ്മേളനത്തിനിടെയാണ് മോഡി ഇന്ത്യയുടെ പ്രധാനമന്ത്രിയാവില്ലെന്നും ചായവില്‍പ്പന തുടരേണ്ടി വരുമെന്നും കോണ്‍ഗ്രസ് നേതാവ് മണി ശങ്കര്‍ അയ്യര്‍ പറഞ്ഞത്. മോഡിയ്ക്ക് താത്പര്യമുണ്ടെങ്കില്‍ എഐസിസിയില്‍ ചായ വില്‍ക്കാനുള്ള അവസരമൊരുക്കാമെന്നും അയ്യര്‍ പറഞ്ഞു.