കൊച്ചി മെട്രോ :തൃപ്പൂണിത്തുറ വരെ നീട്ടാന്‍ തീരുമാനമായി

single-img
27 January 2014

kochiകൊച്ചി മെട്രോ ആദ്യഘട്ടത്തില്‍ തൃപ്പൂണിത്തുറ വരെ നീട്ടാന്‍ തീരുമാനമായി. ഇന്നു ചേര്‍ന്ന കെഎംആര്‍എല്‍ ബോര്‍ഡ്‌ യോഗത്തിലാണ്‌ തീരുമാനമായത്‌. ഇതിനായി 323 കോടി രൂപ അധികമായി ചെലവിടും.ഫ്രഞ്ച് ധനകാര്യ ഏജന്‍സിയുമായി ഫിബ്രവരി എട്ടിന് വായ്പ കരാര്‍ ഒപ്പുവെയ്ക്കാനും തീരുമാനിച്ചിട്ടുണ്ട്. കരാര്‍ പ്രകാരം ഈവര്‍ഷം 1500 കോടി രൂപയും അടുത്തവര്‍ഷം 2398 കോടിയും ലഭിക്കും.ആലുവയില്‍ നിന്നു തുടങ്ങി പേട്ടയില്‍ അവസാനിക്കുന്ന രീതിയിലാണ് കൊച്ചി മെട്രോയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചുകൊണ്ടിരിക്കുന്നത്. ഇതിന് മാറ്റം വരുത്തി പേട്ടയില്‍ നിന്നും തൃപ്പൂണിത്തുറവരെ നീട്ടാനാണ് തീരുമാനമായിരിക്കുന്നത്.കൊച്ചി മെട്രോ പദ്ധതി തൃപ്പൂണിത്തുറ വരെ നീട്ടുന്നതിന് കെഎംആര്‍എല്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗീകാരം നല്‍കി.