വൃക്ക നല്‍കിയ ഭാര്യയെ ഉപേക്ഷിച്ച് ഭര്‍ത്താവ് കാമുകിക്കൊപ്പം പോയി; വൃക്ക തിരികെ വേണമെന്ന് ഭാര്യ

single-img
27 January 2014

Samanthaവൃക്കരോഗം മൂര്‍ഛിച്ച സമയത്ത് വൃക്ക ദാനം ചെയ്ത ഭാര്യയെ ഉപേക്ഷിച്ച് ഭര്‍ത്താവ് കമുകിക്കൊപ്പം പോയി. നന്ദിയില്ലാത്ത ഭര്‍ത്താവില്‍ നിന്നും വൃക്ക തിരികെ വേണമെന്ന ആവശ്യവുമായി ഭാര്യ രംഗത്തു വന്നിരിക്കുകയാണ്.

വൃക്കസംബന്ധമായ രോഗമൂലം ആശുപത്രിയിലായിരുന്ന ആന്‍ഡി ലാമ്പാണ് കഥയിലെ വില്ലന്‍ ഭര്‍ത്താവ്. ഡയാലിസിസ് നടത്തിയാണ് ലാമ്പിന്റെ ജീവന്‍ നിലനിര്‍ത്തിയിരുന്നത്. പക്ഷേ രോഗം ഗുരുതരാവസ്ഥയിലായതോടെ ലാമ്പയുടെ ഭാര്യ സാമന്ത അദ്ദേഹത്തിന് വൃക്ക ദാനം ചെയ്യുകയും അദ്ദേഹത്തിന്റെ ആരോഗ്യ നിലയില്‍ കാര്യമായ പുരോഗതിയുണ്ടാകുകയും ചെയ്തു. അവരുടെ കഥ ബി.ബി.സിവഴി ലോകമറിയുകയും ചെയ്തിരുന്നു.

എന്നാല്‍ മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടായിരുന്ന ലാമ്പ് ആരോഗ്യം വീണ്ടുകിട്ടിയതോടെ അവരോടൊപ്പം ശചന്ന് താമസമായതോടെയാണ് പ്രശ്‌നങ്ങളുടെ ആരംഭം. തനിക്കൊപ്പം ജീവിച്ചില്ലെങ്കില്‍ താന്‍ ദാനം നല്‍കിയ വൃക്ക ലാമ്പ തിരിച്ചു നല്‍കണമെന്ന നിലപാടിലാണ് സാമന്ത. താന്‍ ദാനം നല്‍കിയ വൃക്കയുടെ സഹായത്താല്‍ ലാമ്പ ജീവിക്കാന്‍ അര്‍ഹനല്ലെന്നാണ് സാമന്ത പറയുന്നത്. എന്തു വിലകൊടുത്തും ദാനം നല്‍കിയ വൃക്ക ലാമ്പയില്‍ നിന്ന് തിരികെ വാങ്ങുമെന്നും അവര്‍ പറഞ്ഞു.

ആംബുലന്‍സ് െ്രെഡവര്‍മാരായിരുന്ന ലാമ്പും സാമന്തയും 2004 ലാണ് പരസ്പരം കണ്ടുമുട്ടുന്നതും ഒരുമിച്ചു ജീവിക്കാന്‍ തീരുമാനിക്കുന്നതും. 2007 ലാണ് ഇവര്‍ നിയമപരമായി വിവാഹിതരായത്.