സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിന്‍്റെ സീസണിലെ ആദ്യ മല്‍സരത്തില്‍ കേരളാ സ്ട്രൈക്കേഴ്സിന് വിജയം

single-img
27 January 2014

keralaസെലിബ്രിറ്റി ക്രിക്കറ്റ് ലീഗിന്‍്റെ സീസണിലെ ആദ്യ മല്‍സരത്തില്‍ കേരളാ സ്ട്രൈക്കേഴ്സിന് വിജയം. ടോസ് നേടി ബാറ്റിംഗ് തെഞ്ഞെടുത്ത തെലുങ്കു വാരിയേഴ്സ് 20 ഓവറില്‍ 143 റണ്‍സ് വിജയലക്ഷ്യം കുറിച്ചു. 38 റണ്‍സ് എടുത്ത ആദര്‍ശിന്‍്റെ മികവിലാണ് തെലുങ്കു വാരിയേഴ്സ് ഭേദപ്പെട്ട സ്കോര്‍ നേടിയത്. മറുപടി ബാറ്റിംഗ് ആരംഭിച്ച കേരള സ്ട്രൈക്കേഴ്സ് അവസാന പന്തിലാണ് വിജയം പിടിച്ചെടുത്തത്. കേരള സട്രൈക്കേഴ്സിനു വേണ്ടി ബിനീഷ് കൊടിയേരി 42 റണ്‍സും 2 വിക്കറ്റുകളും നേടി.