സെക്രട്ടേറിയറ്റ് പടിക്കലെ സമരങ്ങള്‍ നിരോധിക്കാന്‍ നീക്കം : തീരുമാനം ഇന്നത്തെ സര്‍വ്വകക്ഷിയോഗത്തില്‍

single-img
27 January 2014

സെക്രട്ടേറിയറ്റ് പടിക്കലെ സമരങ്ങള്‍ മാറ്റുന്നതു ചര്‍ച്ചചെയ്യാന്‍ ഇന്നു സര്‍വകക്ഷി യോഗം ചേരും. തിരുവനന്തരപുരത്തു വൈകിട്ടു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ അധ്യക്ഷതയിലാണു യോഗം.സഞ്ചാര സ്വാതന്ത്ര്യം തടസപ്പെടുത്തരുതെന്ന സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍, സമര രീതി മാറ്റേണ്ട സമയമായെന്നു അഭിപ്രായം ഉയര്‍ന്ന സാഹചര്യത്തില്‍ ആണ് ഇത്തരമൊരു നീക്കത്തിന് സര്‍ക്കാര്‍ മുതിരുന്നത്.

പൊതുജനത്തിന് ബുദ്ധി മുട്ടുണ്ടാക്കുന്ന സെക്രട്ടേറിയറ്റിന് മുന്നിലുള്ള  സമരങ്ങള്‍ വേണ്ടെന്ന നിലപാടുമായി സന്നദ്ധ സംഘടനകളും എം എം ഹസന്‍ അടക്കമുള്ള രാഷ്ട്രീയ നേതാക്കളും രംഗത്തെത്തിയത് ചര്‍ച്ചകള്‍ക്ക് ആക്കം കൂട്ടി.സെക്രട്ടേറിയറ്റിന് പകരം മറ്റൊരു സമര കേന്ദ്രം കണ്ടെത്തുന്നതിനെക്കുറിച്ച് ഇന്നത്തെ യോഗം ചര്‍ച്ച ചെയ്യും. ഇക്കാര്യത്തില്‍ നിലപാടറിയിക്കാന്‍ സര്‍ക്കാര്‍ എല്ലാ പാര്‍ട്ടികള്‍ക്കും കത്തു നല്‍കിയിട്ടുണ്ട്. വ്യക്തമായ തീരുമാനങ്ങളുണ്ടാകാന്‍ സാധ്യതയില്ലെങ്കിലും നല്ലൊരു ചുവടുവയ്പായാണ് അനന്തപുരി സര്‍വകക്ഷിയോഗത്തെ കാണുന്നത്.