ഒരു കിലോ സ്വര്‍ണവുമായി മലയാളി പിടിയില്‍

single-img
27 January 2014

gold4തിരുച്ചിരപ്പള്ളി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ഒരു കിലോ സ്വര്‍ണവുമായി മലയാളി പിടിയില്‍. ദുംബൈയില്‍ നിന്ന് വന്ന മുഹമ്മദ് അന്‍സറാണ് പിടിയിലായത്. കസ്റ്റംസിന്റെ പരിശോധനയില്‍ ഇയാളുടെ ഗുദത്തില്‍ ഒളിപ്പിച്ച നിലയിലാണ് സ്വര്‍ണം കണ്‌ടെടുത്തത്. ശ്രീലങ്കയില്‍ നിന്ന് വന്ന യാത്രക്കാരില്‍ നിന്ന് കഴിഞ്ഞ ദിവസം 700 ഗ്രാം സ്വര്‍ണം പിടിച്ചിരുന്നു. കഴിഞ്ഞമൂന്ന് മാസത്തിനുള്ളില്‍ 11 കിലോ സ്വര്‍ണമാണ് ഇവിടെ പിടികൂടിയത്.