ആർ എം പി നേതാവ് രമ നിരാഹാര സമരത്തിനിരുന്നാല്‍ കാണാന്‍ പോകരുതെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനോട് പാര്‍ട്ടി നേതൃത്വം.

single-img
27 January 2014

vsകൊല്ലപ്പെട്ട ആര്‍.എം.പി നേതാവ് ടി.പി ചന്ദ്രശേഖരന്റെ ഭാര്യയും ആര്‍.എം.പി നേതാവുമായ കെ.കെ. രമ നിരാഹാര സമരത്തിനിരുന്നാല്‍ കാണാന്‍ പോകരുതെന്ന് മുതിര്‍ന്ന സി.പി.ഐ.എം നേതാവ് വി.എസ് അച്യുതാനന്ദനോട് പാര്‍ട്ടി നേതൃത്വം.സംസ്ഥാന കമ്മിറ്റി യോഗത്തില്‍ സെക്രട്ടറി പിണരായി വിജയന്‍ നേരിട്ടാണ് ഈ അഭ്യര്‍ത്ഥന നടത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.കഴിയാവുന്ന വിധത്തിലെല്ലാം വി.എസിനോട് ഇക്കാര്യം പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പാര്‍ട്ടിയുടെ അഭ്യര്‍ത്ഥന മാനിക്കുമെന്നാണ് കരുതുന്നതെന്നും പാര്‍ട്ടി സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു.ടി.പി ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ട സമയത്ത് സി.പി.ഐ.എമ്മിനെതിരെ ആരോപണങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ വി.എസ് രമയേയും ടി.പിയുടെ കുടുംബാംഗങ്ങളേയും ടി.പിയുടെ വീട്ടിലെത്തി സന്ദര്‍ശിച്ചത് ഏറെ ചര്‍ച്ചകള്‍ക്കിടയാക്കിയിരുന്നു.കേസിലെ ഉന്നതതല ഗൂഢാലോചന പുറത്ത് കൊണ്ടുവരാന്‍ അന്വേഷണം സി.ബി.ഐയെ ഏല്‍പിക്കണമെന്നാവശ്യപ്പെട്ടാണ് ടി.പിയുടെ ഭാര്യയും ആര്‍.എം.പി നേതാവുമായ രമ നിരാഹാര സമരം നടത്തുന്നത്.