പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം :വിനോദ് കുമാര്‍ ബിന്നിയെ പുറത്താക്കാന്‍ ആം ആദ്മി പാര്‍ട്ടി തീരുമാനിച്ചു

single-img
27 January 2014

vinodപാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ വിമത എംഎല്‍എ വിനോദ് കുമാര്‍ ബിന്നിയെ പുറത്താക്കാന്‍ ആം ആദ്മി പാര്‍ട്ടി തീരുമാനിച്ചു. പാര്‍ട്ടിക്കെതിരേയും മുഖ്യമന്ത്രി കെജ്രിവാളിനെതിരേയും നിരവധി തവണ പരസ്യമായി രംഗത്തുവന്നതാണ് നടപടിയ്ക്കു കാരണം.ബിന്നിയുടെ അംഗത്വം നീക്കം ചെയ്യാനും തീരുമാനിച്ചതായി പാര്‍ട്ടി അറിയിച്ചു.തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ നടപ്പാക്കുന്നതില്‍ ആം ആദ്മി പാര്‍ട്ടി പരാജയപ്പെട്ടെന്ന് നേരത്തെ ബിന്നി ആരേപിച്ചിരുന്നു. ഇതിനെതിരെ ജനഹിത പരിശോധ നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ ജനാധിപത്യപരമല്ല. കെജ്‌രിവാള്‍ സ്വേച്ഛാധിപതിയാണെന്നും ബിന്നി ആരോപിച്ചിരുന്നു.
മന്ത്രിയാക്കുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്ന ബിന്നിയുടെ പേര് കെജ്‌രിവാള്‍ മന്ത്രി പട്ടികയില്‍ ഇല്ലായിരുന്നു.ലോക് സഭ തിരഞ്ഞെടുപ്പില്‍ സീറ്റ് ചോദിച്ചതോടെയാണ് പുറത്താക്കാന്‍ തീരുമാനിച്ചത്. ബിന്നി അധികാരമോഹിയാണ് ആം ആദ്മി പാര്‍ട്ടി ആരോപിച്ചിരുന്നു.കഴിഞ്ഞ ദിവസം അണ്ണാ ഹസാരെയുമായി ചര്‍ച്ച നടത്തിയതും ബിന്നിയെ പുറത്താക്കാന്‍ കാരണമായെന്ന് സൂചനയുണ്ട്.