ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടം സ്വിസ്റ്റര്‍ലന്‍ഡിന്റെ സ്റ്റാനിസ്ലാസ് വാവ്‌റിങ്കയ്ക്ക്

single-img
27 January 2014

ausറാഫേല്‍ നഡാലിനെ തോല്‍പിച്ച് സ്വിസ്റ്റര്‍ലന്‍ഡിന്റെ സ്റ്റാനിസ്ലാസ് വാവ്‌റിങ്കയ്ക്ക് ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടം.ഞായറാഴ്ച മെല്‍ബണ്‍പാര്‍ക്കിലെ രണ്ടാം കിരീടത്തിനായി കളത്തിലിറങ്ങിയ നഡാലിന് നിരാശയായിരുന്നു ഫലം. നാലുസെറ്റ് നീണ്ടുനിന്ന പോരാട്ടത്തിലാണ് വാവ്‌റിങ്ക കന്നിക്കിരീടം നേടിയത്. സ്‌കോര്‍ : 6-3, 6-2, 3-6, 6-3 . എട്ടാം സീഡാണ് വാവ്‌റിങ്ക. സെമിയിലെ ക്ലാസിക് പോരാട്ടത്തില്‍ സ്വിസ് താരം റോജര്‍ ഫെഡററെ മുട്ടുകുത്തിച്ചാണ് നഡാല്‍ , വാവ്‌റിങ്കയുമായി കലാശക്കളിക്ക് അര്‍ഹതനേടിയത്. സെമിയില്‍ വാവ്‌റിങ്ക ചെക്ക് റിപ്പബ്ലിക്കിന്റെ തോമസ് ബെര്‍ഡിഷിനെയാണ് കീഴടക്കിയത്.