യൂസഫലി; ജില്ലാകമ്മിറ്റി റിപ്പോര്‍ട്ട് സംസ്ഥാന കമ്മിറ്റി തള്ളി

single-img
27 January 2014

yusafഎം എ യൂസഫലിയുടെ കൈയേറ്റം അന്വേഷിച്ച എറണാകുളം ജില്ലാ കമ്മിറ്റി കമ്മീഷന്‍ റിപ്പോര്‍ട്ട് സിപിഎം സംസ്ഥാന കമ്മിറ്റി തള്ളി. ബോള്‍ഗാട്ടി കണ്‍വെന്‍ഷന്‍ സെന്റര്‍ നിയമാനുസൃതമാണെന്നും സംസ്ഥാനത്തിന്റെ ന്നമനത്തിനു പ്രവര്‍ത്തിക്കുന്ന എം എ യൂസഫലി അടക്കമുള്ള വ്യവസായികളോട് ശത്രുത വേണ്ടെന്നും സംസ്ഥാന കമ്മിറ്റി പ്രസ്താവിച്ചു.

യൂസഫലിയുടെ കാര്യത്തില്‍ ജില്ലാനേതൃത്വം വിവാദം ഉണ്ടാക്കിയത് അനാവശ്യമായെന്നും സംസ്ഥാന കമ്മിറ്റിയില്‍ പാര്‍ട്ടി സെക്രട്ടറി പിണറായി വിജയന്‍ വ്യക്തമാക്കി. കോടതി പോലും നിയമലംഘനങ്ങള്‍ നടന്നതായി കണ്ടെത്തിയിട്ടില്ല. ബോള്‍ഗാട്ടി പാലസിനു മാത്രമല്ല ഇടപ്പള്ളി ലുലു മാളിനായും യൂസഫലി ഭൂമി കൈയേറിയിട്ടില്ലെന്നും സ്വന്തം ഭൂമിയിലും നഗരസഭയില്‍ നിന്നും വാങ്ങിയ ഭൂമിയിലുമാണ് യൂസഫലി കെട്ടിടം പണിതതെന്നും സംസ്ഥാന സമിതി വ്യക്തമാക്കി.

പ്രവാസി വ്യവസായി യൂസഫലിയുടെ ബോള്‍ഗാട്ടിയിലെ കണ്‍വെന്‍ഷന്‍ സെന്ററിനെതിരായും ഇടപ്പള്ളിയിലെ ലുലുമാളിനെതിരേയുമാണ് എറണാകുളം ജില്ലാ കമ്മിറ്റിയും എം എം ലോറന്‍സും ദിനേശ്മണിയും അടക്കമുള്ള നേതാക്കള്‍ ആരോപണം ഉന്നയിച്ചത്. ഇതേ തുടര്‍ന്നാണ് ആരോപണം അന്വേഷിക്കാന്‍ പാര്‍ട്ടി കമ്മീഷനെ നിയോഗിച്ചത്.