അമേരിക്കയുമായി ഒമാന് മിസൈല്‍ കരാര്‍

single-img
26 January 2014

അമേരിക്ക കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന അന്താരാഷ്ട്ര വ്യോമപ്രതിരോധ കമ്പനി ‘റെയ്‌തോണു’ ഒമാനിൽ നിന്ന് പുതിയ മിസൈൽ കരാർ ലഭിച്ചു,1.28 ബില്ല്യൺ ഡോളറിന്റെ കരാറാണു അമേരിക്കൻ കമ്പനിക്ക് ലഭിച്ചിരിക്കുന്നത്.

ഗ്രൗണ്ട് സപ്പോര്‍ട്ട് ഉപകരണങ്ങള്‍, പരിശീലന പാക്കേജുകള്‍, സാങ്കേതിക സഹായങ്ങള്‍ ഉള്‍പ്പെടെയാണു കരാർ.കരാര്‍ ഒപ്പിട്ടതോടെ ഈ മിസൈല്‍ ലഭ്യമാവുന്ന ഏഴാമത്തേതും ഗള്‍ഫിലെ ആദ്യ രാജ്യവുമായി സുല്‍ത്താനേറ്റ് മാറി. റെയ്‌ത്തോണും അവരുടെ പങ്കാളികളായ കെ.ഒ.എന്‍.ജി.എസ്.ബി.ഇ.ആര്‍.ജി.യും ചേര്‍ന്ന് സുല്‍ത്താനേറ്റിന് സാധനങ്ങള്‍ വിതരണം ചെയ്യും.

സ്റ്റം. സൈനികശേഷി വര്‍ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ കബുസിന്റെ കല്പനപ്രകാരം തിങ്കളാഴ്ച പ്രതിരോധമന്ത്രി സയ്യിദ് ബാദര്‍ ബിന്‍ സൗദ് അല്‍ ബൂസൈദി റെയ്‌തോണ്‍ സി.ഇ.ഒ.യും ഓപ്പറേഷന്‍ ചീഫുമായ തോമസ് എ. കെന്നഡിയുമായി കരാര്‍ ഒപ്പുവെച്ചിരുന്നു.

കരയിൽ നിന്നും ആകാശത്തേക്ക് വിക്ഷേപിക്കുന്ന മിസൈൽ സംവിധാനം ആയിരിക്കും കരാറോട് കൂടി ഒമാനു ലഭിക്കുക