ദല്‍ഹിയിലെ ആം ആദ്മി മോഡലില്‍ മുംബൈയിലും വൈദ്യുതി നിരക്കുകള്‍ വെട്ടിക്കുറക്കണമെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയും എം.പിയുമായ സഞ്ജയ് നിരുപം

single-img
26 January 2014

sanjayമുംബൈയിലെ വൈദ്യുതി നിരക്ക് കുറയ്ക്കണമെന്നാവശ്യപ്പെട്ട് അനിശ്ചിതകാല നിരാഹാര സമരം നടത്തുന്ന കോണ്‍ഗ്രസ് എം.പി സഞ്ജയ് നിരുപം ആത്മഹത്യാ ഭീഷണി മുഴക്കി. ദല്‍ഹിയിലെതുപോലെ മുംബൈയിലും വൈദ്യുതി നിരക്കുകള്‍ പുനര്‍ നിശ്ചയിക്കണമെന്നും വൈദ്യുത വിതരണ കമ്പനികളുടെ ഒത്തുകളി അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് മുംബൈയില്‍ കാന്തിവലിയിലെ റിലയന്‍സ് എനര്‍ജി റീജിയണല്‍ ഓഫീസിന് മുന്നില്‍ നിരാഹാര സമരം നടത്തുന്ന സഞ്ജയ് നിരുപം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവേയാണ് ആത്മഹത്യാ ഭീഷണി മുഴക്കിയത്.വൈദ്യുതി നിരക്ക് കുറയ്ക്കണമെന്നാവശ്യപ്പെട്ട് വ്യാഴാഴ്ചയാണ് നിരുപം എ.ഐ.സി.സി സെക്രട്ടറിയായ നിരുപം നിരാഹാര സത്യഗ്രഹം ആരംഭിച്ചത്. മുംബൈയിലെ റിലയന്‍സ് എനര്‍ജി ഡിവിഷണല്‍ ഓഫീസിന് പുറത്താണ് നിരാഹാര സമരം.
മുംബൈ ഒഴികെയുള്ള സ്ഥലങ്ങളിലെ വൈദ്യുതി നിരക്ക് മഹാരാഷ്ട്ര സര്‍ക്കാര്‍ 20 ശതമാനത്തോളം കുറച്ചിരുന്നു. എന്നാല്‍ മുംബൈയിലും ഇത് നടപ്പിലാക്കണമെന്നാണ് സഞ്ജയ് നിരുപമിന്റെ ആവശ്യം. കോണ്‍ഗ്രസ് എം.പിയും സഞ്ജയ് ദത്തിന്റെ സഹോദരിയുമായ പ്രിയ ദത്തും സത്യഗ്രഹത്തില്‍ പങ്കെടുക്കുന്നുണ്ട്.റിലയന്‍സ്, ടാറ്റാ ബെസ്‌റ്, മഹാവിതരണ്‍ കമ്പനികളാണ് മുംബൈയിലും സമീപ പ്രദേശങ്ങളിലും വൈദ്യുതി എത്തിക്കുന്നത്.