ഭരണകര്‍ത്താക്കള്‍ക്കും പൊതുജനങ്ങള്‍ക്കും ഇടയിലുണ്ടാവുന്ന വിശ്വാസക്കുറവ് പരിഹരിക്കണമെന്ന് റിപ്പബ്ളിക് ദിന സന്ദേശത്തില്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി

single-img
26 January 2014

pranabഭരണകര്‍ത്താക്കള്‍ക്കും പൊതുജനങ്ങള്‍ക്കും ഇടയിലുണ്ടാവുന്ന വിശ്വാസക്കുറവ് പരിഹരിക്കണമെന്നും നടപ്പാക്കാനാവാത്ത വാഗ്ദാനങ്ങള്‍ ജനങ്ങള്‍ക്ക് നല്‍കരുതെന്നും രാഷ്ട്രപതി പ്രണബ് മുഖര്‍ജി പറഞ്ഞു. ജനപ്രിയ അരാജകത്വം ഭരണസംവിധാനത്തിന് പകരമാവില്ളെന്ന് റിപ്പബ്ളിക് ദിന സന്ദേശത്തില്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി പറഞ്ഞു . ആം ആദ്മി പാര്‍ട്ടിക്കെതിരെ പരോക്ഷ വിമര്‍ശം നിറഞ്ഞതായിരുന്നു രാഷ്ട്രപതിയുടെ സന്ദേശം.ഓരോ തിരഞ്ഞെടുപ്പും ഓരോ സന്ദേശവുമായാണെത്തുന്നതെന്ന് രാഷ്ട്രീയത്തിലുള്ളവര്‍ മനസ്സിലാക്കണം. ജനാധിപത്യം സംഭാവനയല്ല, മറിച്ച് ഓരോ പൗരന്റെയും മൗലികാവകാശമാണ്. അധികാരത്തിലുള്ളവര്‍ക്ക് അത് പാവനമായ വിശ്വാസമായിരിക്കണം. ആ വിശ്വാസത്തിന്റെ ലംഘനം രാജ്യത്തോടുള്ള നിന്ദയാണ്. നടപ്പാക്കാന്‍ സാധിക്കാത്ത വാഗ്ദാനങ്ങള്‍ തിരഞ്ഞെടുപ്പ് സമയത്ത് ജനങ്ങള്‍ക്ക് നല്‍കരുതെന്ന് രാഷ്ട്രപതി ഓര്‍മിപ്പിച്ചു. ജനങ്ങള്‍ക്ക് പിന്നീട് കൊടുക്കാനാവുന്നതു മാത്രമേ വാഗ്ദാനം ചെയ്യാവൂ. സര്‍ക്കാര്‍ എന്നത് ഔദാര്യത്തിന്റെ കടയല്ല. ജനകീയ അരാജകത്വം ഭരണത്തിന് പകരവുമല്ല- അദ്ദേഹം പറഞ്ഞു.പൊതുജീവിതത്തിലെ കാപട്യം അഴിമതിപോലെ അപകടകരമാണ്.ഈ വര്‍ഷം രാജ്യം 16ാമത് പൊതുതെരഞ്ഞെടുപ്പിന് സാക്ഷ്യം വഹിക്കും. ഓരോരുത്തരും സമ്മതിദായകരാണ്. നമുക്കെല്ലാം വലിയ ഉത്തരവാദിത്തമുണ്ട്.
വിധ്വംസക അവസരവാദത്തിന് വിധേയമായ ദുര്‍ബല സര്‍ക്കാര്‍ ഭാവിയില്‍ ദോഷകരമാകും. അത് വലിയ ദുരന്തമായിത്തീരും. ഇന്ത്യയെ താഴെവീഴാന്‍ നമ്മള്‍ സമ്മതിക്കില്ല. ഇത് ഇടപെടാനും നടപടിയെടുക്കാനുമുള്ള സമയമാണ്.650 സര്‍വകലാശാലകളും 33,000 കോളജുകളും ഉള്‍പ്പെടുന്നതാണ് ഉന്നത വിദ്യാഭ്യാസ സംവിധാനം.വിദ്യാഭ്യാസ സമത്വത്തിലാണ് ഇനി ശ്രദ്ധകേന്ദ്രീകരിക്കേണ്ടത്.സുരക്ഷാ, സായുധ സേനകളെ താങ്ങിനിര്‍ത്തുന്നത് പൊതുജന പിന്തുണയാണ്. ഒരു രാത്രികൊണ്ട് നമ്മുടെ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടില്ളെന്നും രാഷ്ട്രപതി പറഞ്ഞു.