പാക്‌സേന വീണ്ടും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു

single-img
26 January 2014

pakഇന്ത്യന്‍ റിപ്പബ്ലിക് ദിനത്തിലും പാക്‌സേന വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. ഇതിനെ തുടര്‍ന്ന് ശ്രീനഗറില്‍ സുരക്ഷ കര്‍ശനമാക്കി. ഉറിയിലെ അതിര്‍ത്തിയിലാണ് വെടിവെയ്പുണ്ടായത്. പുലര്‍ച്ചെ ആറുമണിക്കാണ് സംഭവം. പരിക്കുകളൊന്നും ഇതുവരെ  റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇക്കാര്യത്തിലുള്ള അമര്‍ഷം പാകിസ്താനെ അറിയിച്ചിട്ടുണ്ടെന്ന് ലഫ്. കേണല്‍ എന്‍ എന്‍ ജോഷി അറിയിച്ചു. നേരത്തെ  ജനവരി 13-നും 18-നും പൂഞ്ചില്‍ വെടിവെയ്പുണ്ടായിരുന്നു.