ജെഎസ്എസ് പിളര്‍പ്പ് പൂർത്തിയായി

single-img
26 January 2014

ജെഎസ്എസ് പിളര്‍ന്നു.സംസ്ഥാന പ്രസിഡന്റ് രാജന്‍ ബാബു,കെ.കെ ഷാജു എന്നിവരുടെ നേതൃത്വത്തിൽ ഒരു വിഭാഗം പ്രവര്‍ത്തകര്‍ സംസ്ഥാന സമ്മേളനത്തില്‍ നിന്ന് വിട്ടുനിന്നു. ഗൗരിയമ്മ സിപിഎം നിയന്ത്രണത്തിലാണെന്ന് രാജന്‍ ബാബു ആരോപിച്ചു.

യുഡിഎഫില്‍ തന്നെ ഉറച്ചുനില്‍ക്കും. യുഡിഎഫ് വിടാനുള്ള തീരുമാനത്തിന്റെ കാരണങ്ങള്‍ പ്രവര്‍ത്തകരെ ബോധ്യപ്പെടുത്താന്‍ ആയിട്ടില്ല. ഭുരിഭാഗം പ്രവര്‍ത്തകരും യുഡിഎഫില്‍ നില്‍ക്കണമെന്നാണ് ആഗ്രഹിക്കുന്നത്. ഞങ്ങളാണ് യഥാര്‍ഥ ജെഎസ്എസ് എന്ന് രാജൻ ബാബു പറഞ്ഞു.സിപിഎമ്മിൽ ലയിക്കാനുള്ള ലക്ഷ്യം വെച്ചാണു ഗൗരിയമ്മ മുന്നോട്ട് പോകുന്നതെന്നും രാജൻ ബാബു ആരോപിച്ചു