ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ :ഇന്ത്യയുടെ സാനിയ മിര്‍സ-റുമേനിയയുടെ ഹോറിയ ടെകാവു സഖ്യം ഫൈനലില്‍ പരാജയപ്പെട്ടു.

single-img
26 January 2014

saniaഓസ്‌ട്രേലിയന്‍ ഓപ്പണിലെ മിക്‌സഡ് ഡബിള്‍സ് ഫൈനലില്‍ ഇന്ത്യയുടെ സാനിയ മിര്‍സ-റുമേനിയയുടെ ഹോറിയ ടെകാവു സഖ്യം ഫൈനലില്‍ പരാജയപ്പെട്ടു. ഫ്രഞ്ച്-കനേഡിയന്‍ ജോടികളായ ക്രിസ്റ്റീന മ്ലാദെനോവിച്ചും ഡാനിയേല്‍ നെസ്റ്ററുമാണ് 3-6, 2-6 എന്ന സ്‌കോറിന് സാനിയ സഖ്യത്തെ തോല്‍പ്പിച്ചത്. നേരത്തെ നിലവിലെ ചാമ്പ്യന്മാരായ ഓസ്‌ട്രേലിയയുടെ ജാര്‍മിള ഗജ്ദാസോവ- മാത്യു എബ്‌ഡെന്‍ ജോടിയെ തകര്‍ത്താണ് സാനിയയും ഹോറിയ ടെകാവു ഫൈനലിലെത്തിയത് (2-6, 6-3, 10-2).