റോഹ്യംഗ മുസ്ലീങ്ങളെ കൂട്ടക്കൊല ചെയ്ത സംഭവം : അന്വേഷണം വേണമെന്ന് ബര്‍മ്മയോട് യു എന്‍

single-img
25 January 2014

ബര്‍മ്മയില്‍ ബുദ്ധിസ്റ്റ് വിഭാഗത്തില്‍പ്പെട്ടവര്‍ റോഹ്യംഗ മുസ്ലീങ്ങളെ കൂട്ടക്കൊല ചെയ്ത സംഭവത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ബര്‍മ്മ സര്‍ക്കാരിനോട് ഐക്യരാഷ്ട്രസഭ ആവശ്യപ്പെട്ടു. ജനുവരി 9-നു ആരംഭിച്ച കലാപത്തില്‍ ഏതാണ്ട് 48-പേരെങ്കിലും മരിച്ചതായി യു എന്‍ കണക്കുകൂട്ടുന്നു.

പടിഞ്ഞാറന്‍ ബര്‍മ്മയിലെ രാഖിനെ സംസ്ഥാനത്ത് നടന്ന 2012 ജൂണ്‍ മുതല്‍ നടക്കുന്ന കലാപങ്ങളില്‍   റോഹ്യംഗ മുസ്ളീം വിഭാഗത്തില്‍പ്പെട്ട  ഏതാണ്ട് 116 പേര്‍  എങ്കിലും കൊല്ലപ്പെട്ടിരുന്നു.രണ്ടര ലക്ഷം അഭയാര്‍ഥികളെ സൃഷ്‌ടിച്ച കലാപമായിരുന്നു ഇത്. ഇതിനു മുന്‍പ് 1997-ലും 2001-ലും നടന്ന കലാപങ്ങളില്‍ ബര്‍മ്മയുടെ വിവിധഭാഗങ്ങളിലായി നിരവധി മുസ്ലീങ്ങള്‍ കൊല്ലപ്പെട്ടിരുന്നു.

ജനുവരി 9-നു ആരംഭിച്ച കലാപം 14-ഓടെ മൂര്‍ച്ഛിക്കുകയും നിരവധിപേരുടെ മരണത്തിനു കാരണമാകുകയും ചെയ്തു.എന്നാല്‍ ഐക്യരാഷ്ട്രസഭയുടെ കണക്കുകളെ ബര്‍മ്മന്‍ സര്‍ക്കാര്‍ നിഷേധിച്ചു. മാധ്യമപ്രവര്‍ത്തകര്‍ക്കോ സാമൂഹ്യപ്രവര്‍ത്തകര്‍ക്കോ ഈ പ്രദേശത്തെയ്ക്കുള്ള പ്രവേശനം നിയന്ത്രിച്ചിരിക്കുകയാണ്.

കലാപത്തിലെ ഇരകള്‍ക്ക് നീതി ലഭിക്കത്തക്കവണ്ണം നിക്ഷ്പക്ഷമായ ഒരു അന്വേഷണം ആവശ്യമാണെന്ന് ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ ഹൈക്കമ്മിഷണര്‍ നവി പിള്ള ആവശ്യപ്പെട്ടു.