കോഴഞ്ചേരി സെന്റ് തോമസ് കോളേജ് വജ്രജൂബിലി ജനുവരി 27 ന്

single-img
25 January 2014

st.thomas college kozhencherryപത്തനംതിട്ട:- കോഴഞ്ചേരി സെന്റ് തോമസ് കോളേജിന്റ് വജ്രജൂബിലിയാഘോഷങ്ങളുടെ ഉദ്ഘാടനം ജനുവരി 27 നു രാവിലെ 11 നു കേന്ദ്ര ന്യൂനപക്ഷ ക്ഷേമവകുപ്പ് മന്ത്രി കെ. റഹമാന്‍ ഖാന്‍ നിര്‍വ്വഹിക്കും. മാനേജര്‍ ഡോ. ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്തയുടെ അദ്ധ്യക്ഷതയില്‍ നടക്കുന്ന സമ്മേളനത്തില്‍ ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തല മുഖ്യപ്രഭാഷണം നടത്തും. 10.45 നു കോളേജ് കവാടത്തിലെത്തുന്ന വിശിഷ്ടാതിഥികള്‍ക്ക് സ്വീകരണം നല്‍കുന്നതായിരിക്കുമെന്ന് ഡോ. റോയ്സ് മല്ലശേരി അറിയിച്ചു.കോളേജിന്റ് 60 വര്‍ഷത്തെ ചരിത്രം ഉള്‍കൊള്ളുന്ന ഡോക്യുമെന്ററി 10 മണി മുതല്‍ ഓഡിറ്റോറിയത്തില്‍ പ്രദര്‍ശിപ്പിക്കും. കോളേജിന്റ് വൈദ്യുതി ഉപയോഗത്തിനായി സ്ഥാപിച്ച സൌരോര്‍ജ്ജ പളാന്റ് രാജ്യസഭാ ഡെപ്യൂട്ടി ചെയര്‍മാന്‍ പ്രൊഫ്. പി.ജെ കുര്യന്‍ കമ്മീഷന്‍ ചെയ്യും. ജില്ലാതല ഔഷധസസ്യ ഉദ്യാനം രമേശ് ചെന്നിത്തലയും, കോളേജ് ബയോഗ്യാസ് പളാന്റ് ആന്റോ ആന്റ്ണി എം.പി യും വിദ്യാര്‍ത്ഥികള്‍ക്കുള്ള ഇന്‍ഷുറന്‍സ് & ജൂബിലി സ്കോളര്‍ഷിപ്പ് എം.ജി സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ഏ.വി ജോര്‍ജ്ജ് , കുരങ്ങുമല ഗ്രാമദത്തെടുക്കല്‍ അഡ്വ. കെ ശിവദാസന്‍ നായര്‍, പുന്നക്കാട് സി.എം.എസ് സ്കൂള്‍ ദത്തെടുക്കല്‍ മുന്‍ ഡി.ജി.പി ഡോ. പി.ജെ അലക്സാണ്ടര്‍, തുടര്‍ന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ. സജി ചാക്കോ പ്രഭാഷണം നടത്തും. ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന ആഘോഷത്തിന്റ് ഭാഗമായി ദേശീയ അന്തര്‍ദേശീയ സെമിനാറുകള്‍, പ്രദര്‍ശനങ്ങള്‍,സാഹിത്യ സാംസ്ക്കാരിക പരിപാടികള്‍,അലുമിനി ആഗോള സംഗമം, വോളിബോള്‍ ട്യൂര്‍ണമെന്റ് തുടങ്ങിയവ സംഘടിപ്പിക്കുമെന്ന് പ്രിന്‍സിപ്പാള്‍ ഡോ. റോയിസ് മല്ലശേരി, ജനറല്‍ കണ്‍ വീനര്‍ ഡോ. മാമ്മന്‍ സഖറിയ എന്നിവര്‍ അറീയിച്ചു.