സോമനാഥ ഭാരതിക്കെതിരെ എഫ് ഐ ആര്‍ തയ്യാറാക്കണം എന്നാവശ്യപ്പെട്ട് വനിതാ കമ്മിഷന്‍ അംഗങ്ങള്‍ ലഫ്റ്റ:ജനറലിനെ കാണും

single-img
25 January 2014

ഡല്‍ഹി വനിതാ കമ്മിഷന്‍ അംഗങ്ങള്‍ ഇന്ന് ലഫ്റ്റ: ജനറല്‍ നജീബ് ജങ്ങിനെ നേരില്‍ കണ്ടു  നിയമമന്ത്രി സോമനാഥ് ഭാരതിക്കെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യണം എന്ന് ആവശ്യപ്പെടും.

ആഫ്രിക്കന്‍ വനിതകള്‍ താമസിക്കുന്ന സ്ഥലത്ത് സോമനാഥ ഭാരതിയും കൂട്ടാളികളും കൂടി നടത്തിയ നിയമവിരുദ്ധമായ റെയ്ഡ് വിവാദമായിരുന്നു.ആഫ്രിക്കന്‍ സ്വദേശികള്‍ മയക്കുമരുന്ന് വ്യാപാരവും അനാശാസ്യവും നടത്തുന്നു എന്നാരോപിച്ചാണ് റെയ്ഡ് നടത്തിയത്.റെയ്ഡ് നടത്താന്‍ പോലീസിന്റെ  സഹായം ആവശ്യപ്പെട്ടെങ്കിലും വാറന്റ് ഇല്ലാത്തതിനാല്‍ അവര്‍ സഹകരിച്ചില്ല.ഈ സാഹചര്യത്തില്‍ മന്ത്രി നേരിട്ട് തന്റെ കൂട്ടാളികളുടെ സഹായത്തോടെ റെയ്ഡ് നടത്തുകയായിരുന്നു.

റെയ്ഡിനിടയില്‍ ഉഗാണ്ടന്‍ യുവതികളോട് മന്ത്രി അടക്കമുള്ളവര്‍ മോശമായി പെരുമാറി എന്നും അനധികൃതമായി ദേഹപരിശോധനയും വൈദ്യപരിശോധനയും നടത്തി എന്നാരോപിച്ച് വനിതാ കമ്മിഷന് പരാതി ലഭിച്ചിരുന്നു.