റാന്‍ബാക്‌സി മരുന്നുകള്‍ക്ക് അമേരിക്കയില്‍ നിരോധനം

single-img
25 January 2014

ranbaxy--621x414ഇന്ത്യന്‍ മരുന്നു നിര്‍മാണ കമ്പനിയായ റാന്‍ബാക്‌സിയുടെ മരുന്നുകള്‍ക്ക് അമേരിക്കയില്‍ നിരോധനം. പഞ്ചാബിലെ തോന്‍സാ യൂണിറ്റില്‍ അമേരിക്കന്‍ വിപണിയിലേക്ക് നിര്‍മിക്കുന്ന മരുന്ന് ഉത്പന്നങ്ങളാണ് അമേരിക്കന്‍ ഫുഡ് ആന്‍ഡ് ഡ്രഗ് വിഭാഗം നിരോധിച്ചിരിക്കുന്നത്. മരുന്ന് ഉത്പാദനത്തിനുള്ള മാനദണ്ഡങ്ങള്‍ ലംഘിച്ചതിനാണ് നിരോധനം. പഞ്ചാബിലെ യൂണിറ്റില്‍ നിര്‍മിക്കുന്ന മരുന്നുകള്‍ക്ക് ഗുണനിലവാരമില്ലെന്നു ചൂണ്ടിക്കാട്ടിയാണ് നിരോധനമേര്‍പ്പെടുത്തിയിരിക്കുന്നത്.