‘ഞാനല്ല.. ഞങ്ങള്‍’ മോഷ്ടിച്ചതെന്നാരോപണം; കോണ്‍ഗ്രസ് വിവാദത്തില്‍

single-img
25 January 2014

Rahulകോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കം കുറിച്ചുകൊണ്ട് രാജ്യവ്യാപകമായി പത്രങ്ങള്‍ക്ക് നല്‍കിയ പരസ്യത്തിലെ തലക്കെട്ട് നരേന്ദ്രമോഡി 2011 ല്‍ ഉണ്ടാക്കിയ പരസ്യത്തില്‍ നിന്നും മോഷ്ടിച്ചതെന്നാരോപണം. ‘മേം നഹീം ഹം’ എന്ന്ഹിന്ദിയിലും ഞാനല്ല ഞങ്ങള്‍ എന്ന് മലയാളത്തിലുമെല്ലാം രാഹുലിന്റെ ഫോട്ടോക്കൊപ്പം കൊടുത്തിരിക്കുന്നത് അന്ന് മോഡി ഒരു പ്രചരണപരിപാടിക്ക് കൊടുത്ത തലക്കെട്ടാണ്.

മോഡി പ്രസംഗിക്കുമ്പോള്‍ ആ വാചകം എഴുതിവച്ച പശ്ചാത്തലത്തിന്റെ ചിത്രവും രാഹുലിന്റെ പരസ്യവും എന്തായാലും വിവാദമായിട്ടുഒണ്ട്. എന്നാല്‍ കോപ്പി അടിച്ചു എന്ന് പറഞ്ഞത്് തെറ്റാണെന്നും പ്രധാന മുദ്രാവാക്യം വരാനിരിക്കുന്നതേയുള്ളു എന്നും ഒരു കോണ്‍ഗ്രസ് നേതാവ് പ്രതികരിച്ചു. തിരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധിയെ ഉയര്‍ത്തിക്കാട്ടാനാണ് സാധാരണക്കാരുടെ ചിത്രങ്ങള്‍ക്കൊപ്പം രാഹുലിന്റെ മാത്രം ചിത്രം കൊടുത്തതെന്നും ബി.ജെ.പി. ആരോപിച്ചു.