രാഷ്ട്രപതി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും

single-img
25 January 2014

pranab-mukherjee2012അറുപത്തിയഞ്ചാം റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് രാഷ്ട്രപതി പ്രണബ് മുഖര്‍ജി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും. വൈകുന്നേരം ഏഴു മുതല്‍ ദൂരദര്‍ശന്റെ എല്ലാ ചാനലുകളിലും ഇംഗ്ലീഷില്‍, ഹിന്ദി പരിഭാഷയോടുകൂടി രാഷ്ട്രപതിയുടെ പ്രസംഗം പ്രക്ഷേപണം ചെയ്യും. ഓള്‍ ഇന്ത്യ റേഡിയോയുടെ എല്ലാ ചാനലുകളിലും ഹിന്ദി പരിഭാഷയോടുകൂടെ ഇംഗ്ലീഷില്‍ സംപ്രേക്ഷണം ചെയ്യും. കൂടാതെ രാത്രി 90:30 മുതല്‍ എഐആറിന്റെ പ്രാദേശിക ചാനലുകളില്‍ പ്രാദേശികഭാഷകളിലുള്ള പരിഭാഷകളും സംപ്രേക്ഷണം ചെയ്യുന്നതാണെന്നും രാഷ്ട്രപതിഭവന്‍ പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു.