മുഖ്യമന്ത്രി സമരം നടത്തരുതെന്ന് ഭരണഘടനയിൽ ഇല്ല:കെജ്‌രിവാള്‍

single-img
25 January 2014

ഒരു മുഖ്യമന്ത്രിയും സമരം ചെയ്യരുതെന്ന് ഭരണഘടനയിൽ ഒരിടത്തും പറഞ്ഞിട്ടില്ലെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ.റിപ്പബ്ലിക് ദിന സന്ദേശത്തിലാണ് കെജ്‌രിവാളിന്റെ പ്രസ്താവന.പോലീസിനെതിരായ സമരത്തെ ന്യായീകരിച്ചായിരുന്നു കെജ്‌രിവാൾ ഇക്കാര്യം പറഞ്ഞത്.

ലോക്പാല്‍ ബില്‍ പാസാക്കാന്‍ ഫെബ്രുവരിയില്‍ രാംലീല മൈതാനത്ത് പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചുചേര്‍ക്കും. സമരം ചെയ്യുകയെന്നത് തന്റെ അവകാശമാണ്. സമരം നേരിടാന്‍ നിരോധനാജ്ഞ പ്രഖ്യാപിക്കുന്നതാണ് ഭരണഘടനാ ലംഘനമെന്നും അദ്ദേഹം പറഞ്ഞു.

കെജ്‌രിവാളിന്റെ സമരത്തിനെതിരെ കോണ്‍ഗ്രസും ബിജെപിയും ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ രംഗത്തെത്തിയിരുന്നു. മാധ്യമങ്ങള്‍ക്കെതിരെയും കെജ്‌രിവാള്‍ വിമര്‍ശനം ഉന്നയിച്ചു. ആം ആദ്മി പാര്‍ട്ടിയ്ക്കെതിരെ വാര്‍ത്ത നല്‍കാന്‍ മാധ്യമങ്ങള്‍ക്ക് പണം ലഭിക്കുന്നുണ്ടെന്ന് കെജ്‌രിവാള്‍ ആരോപിച്ചു.