നാദാപുരത്ത് വീട്ടുപറമ്പില്‍ വന്‍ സ്‌ഫോടനം

single-img
25 January 2014

Nadapuram.10നാദാപുരത്ത് വളയം പഞ്ചായത്തിലെ ഒപി മുക്കിലെ വീട്ടുപറമ്പില്‍ വന്‍ സ്‌ഫോടനം. ഇന്നു പുലര്‍ച്ചെ ആറിനാണ് സംഭവം. വലിയ കുണ്ട്യാലില്‍ കുഞ്ഞബ്ദുളളയുടെ വീട്ടുപറമ്പിന്റെ മതിലില്‍ പ്ലാസ്റ്റിക്ക് പാത്രത്തില്‍ കുഴിച്ചിട്ട വെടിമരുന്ന് മിശ്രിതം പൊട്ടിത്തെറിച്ചാണ് സ്‌ഫോടനമുണ്ടായത്. സ്‌ഫോടനത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. പറമ്പിലെ മരങ്ങളും കാര്‍ഷികവിളകളും നശിച്ചു.

വെടിമരുന്നും ബോംബ് നിര്‍മാണ സാമഗ്രികളുമാണ് പ്ലാസ്റ്റിക്ക് പാത്രത്തില്‍ കുഴിച്ചിട്ടിരുന്നത്. ബോംബ് നിര്‍മിക്കാനായി കുഴിച്ചിട്ടതായിരുന്നു ഇതെന്ന് പോലീസ് പറഞ്ഞു. സ്‌ഫോടനത്തെ തുടര്‍ന്ന് ഒരു വന്‍ കുഴി സ്ഥലത്ത് രൂപപ്പെട്ടിട്ടുണ്ട്. പതിനഞ്ചോളം ബോംബുകള്‍ നിര്‍മിക്കാനാവശ്യമായ വെടിമരുന്ന് മിശ്രിതമാണുണ്ടായിരുന്നത്. പോലീസ് സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.