വസ്തു തര്‍ക്കത്തെ തുടര്‍ന്ന് യുവാവ് പിതാവിനെയടക്കം ആറുപേരെ കൊലപ്പെടുത്തി

single-img
25 January 2014

uttar-pradesh-mapയുപിയിലെ ഭുലന്ദ്ഷാഹര്‍ ജില്ലയില്‍ വസ്തു തര്‍ക്കത്തെ തുടര്‍ന്ന് യുവാവ് കുടുംബത്തിലെ ആറുപേരെ കൊലപ്പെടുത്തി. കുടുംബസ്വത്തായ ഇഷ്ടികച്ചൂളയുടെ അവകാശം സംബന്ധിച്ച തര്‍ക്കത്തിനിടെ പ്രതി മോമിന്‍ തന്റെ പിതാവ് മൗസം ഖാന്‍(80), സഹോദരന്‍ ഷൗകിന്‍ ഖാന്‍(60), സഹോദരപത്‌നി ഷാന്നോ, അവരുടെ രണ്ടു കുട്ടികള്‍ എന്നിവരെയും മറ്റൊരു ബന്ധുവിനെയും വാര്‍ക്കപ്പണിക്ക് ഉപയോഗിക്കുന്ന കരണ്ടി ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. ആറു പേരും സംഭവസ്ഥലത്തു വച്ചുതന്നെ മരിച്ചു.

കൃത്യം നിര്‍വഹിച്ച ശേഷം പ്രതി മോമിന്‍ ഒന്നും സംഭവിച്ചിട്ടില്ലെന്ന രീതിയില്‍ വീടു പൂട്ടി വെളിയിലേക്ക് പോയി. അയല്‍വാസികള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലീസ് സംഭവസ്ഥലത്തെത്തി. എന്നാല്‍ താന്‍ വീട്ടിലേക്കു വരികയായിരുന്നുവെന്നും സംഭവിച്ചതെന്താണെന്ന് അറിയില്ലായിരുന്നുവെന്നുമാണ് മോമിന്‍ പോലീസിനെ അറിയിച്ചത്. സംഭവം നടന്ന വീടു നിറയെ രക്തം തളം കെട്ടി നില്ക്കുകയായിരുന്നുവെന്നും മൃതദേഹങ്ങളില്‍ ഒന്നിലധികം മാരകമായ മുറിവുകളുണ്ടായിരുന്നുവെന്നും പോലീസ് പറഞ്ഞു.