പൊതുമേഖല ടെലികോം കമ്പനികള്‍ റോമിംഗ് സൗജന്യമാക്കുന്നു

single-img
25 January 2014

Mobile-phone-users-005പൊതുമേഖല ടെലികോം കമ്പനികളായ ബിഎസ്എന്‍ലും എംടിഎന്‍ലും ജനുവരി 26 മുതല്‍ സൗജന്യ റോമിംഗ് അവതരിപ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ഇരുകമ്പനികളിലെയും ഉപഭോക്താക്കള്‍ക്ക് സ്വന്തം നെറ്റ്‌വര്‍ക്കുകളില്‍ അധികചാര്‍ജ് ഇല്ലാതെ മൊബൈല്‍ ഉപയോഗിക്കാന്‍ കഴിയും. ഡല്‍ഹിയിലും മുംബൈയിലും റോമിംഗ് സൗജന്യമാക്കുമെന്ന് എംടിഎന്‍എല്‍ വ്യക്തമാക്കി. പ്രത്യേക ചാര്‍ജുകള്‍ കൂടാതെ ഉപഭോക്താക്കള്‍ക്ക് സേവനം പ്രയോജനപ്പെടുത്താന്‍ കഴിയും. എന്നാല്‍ ബിഎസ്എന്‍എല്‍ ചെറിയ തുക ഈടാക്കിയാണ് പദ്ധതി അവതരിപ്പിക്കുന്നത്. ഒരു ദിവസം ഒരു രൂപ എന്ന നിരക്കില്‍ ഈടാക്കാനാണ് ബിഎസ്എന്‍എല്‍ ആലോചിക്കുന്നത്.