82-മത് മഞ്ഞിനിക്കര പെരുന്നാള് 2014 ഫെബ്രുവരി 2 മുതല് 8 വരെ

single-img
25 January 2014

manjinikkaraപത്തനംതിട്ട:- മഞ്ഞിനിക്കര ദയറായില്‍ കബറടങ്ങിയ പരിശുദ്ധ മോറാന്‍ മോര് ഇഗ്നാത്തിയോസ് ഏലിയാസ് ത്രിതീയന്‍ പാത്രിയര്‍ക്കീസ് ബാവായുടെ 82-മത് ദുഖറോനോ പെരുന്നാള്‍ 2014 ഫെബ്രുവരി 2 മുതല്‍ 8 വരെ തീയതികളില്‍ വിവിധ പരിപാടികളോടെ നടത്തുന്നതായിരിക്കു മെന്ന് ആഘോഷ കമ്മിറ്റി ചെയര്‍മാന്‍ ദീവന്നാസിയോസ് ഗീവര്‍ഗീസ് മെത്രാപ്പോലീത്ത അറിയിച്ചു. ഫെബ്രുവരി 2 നു പാത്രിയര്‍ക്കാ പതാകദിനം. രാവിലെ 8 മണിക്ക് മൂന്നിന്‍ മേല്‍ കുര്‍ബ്ബാന ഉണ്ടായിരിക്കുന്നതാണ്‍.ഫെബ്രുവരി 3 നു രാവിലെ 7.30 നു വിശുദ്ധ കുര്‍ബ്ബാന ഉണ്ടായിരിക്കുന്നതാണ്‍. ഫെബ്രുവരി 4 നു രാവിലെ 7.30 നു വി.കുര്‍ബ്ബാന, വൈകിട്ട് 7.30 നു കണ്‍ വെന്‍ഷന്‍ ഉദഘാടനം അഭി. മോര്‍ മിലിത്തിയോസ് യൂഹാനോന്‍ മെത്രാപ്പോലീത്ത. ഫെബ്രുവരി 5 നു രാവിലെ 7.30 നു വി.കുര്‍ബ്ബാന. വൈകിട്ട് 7.30 നു പ്രസംഗം ഫാ. ജോര്‍ജ്ജ് പുത്തന്‍പുരയില്‍. ഫെബ്രുവരി 6 വ്യാഴം രാവിലെ 7.30 നു വി,കുര്‍ബ്ബാന . വൈകിട്ട് 7.30 നു പ്രസംഗം ഫാ. പ്രസാദ് കുരുവിള. ഫെബ്രുവരി 7 വെള്ളി രാവിലെ 7.30 നു വിശുദ്ധ മൂന്നിന്‍ മേല്‍ കുര്‍ബ്ബാന ഉച്ചകഴിഞ്ഞ് 3 മണിക്ക് കാല്‍നട തീര്‍ത്ഥാടകര്‍ക്ക് ഓമല്ലൂര്‍ കുരിശിന് തൊട്ടിയില്‍ ഭക്തിനിര്‍ഭരമായ സ്വീകരണം. വൈകിട്ട് 6 മണിക്ക് മഞ്ഞിനിക്കര കാല്‍നട തീര്‍ത്ഥയാത്ര സമാപന സമ്മേളനം , അദ്ധ്യക്ഷന്‍ ശ്രേഷ്ഠ കാതോലിക്ക ആബൂന്‍ മോര്‍ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ. ഫെബ്രുവരി 8 ശനി രാവിലെ മൂന്നു മണി വി. മൂന്നിന്‍ മേല്‍ കുര്‍ബ്ബാന. രാവിലെ 5.30 നു ദയറ കത്തീഡ്രലില്‍ മൂന്നിമേല്‍ കുര്‍ബ്ബാന, പാത്രിയര്‍ക്ക പ്രതിനിധി അഭി. മോര്‍ തീമോത്തിയോസ് മത്ത അല്‍ഖൂറിയും പങ്കെടുക്കുന്നതാണ്‍.