യു.എ.ഇ ജയിലുകളിലെ ഇന്ത്യൻ തടവുകാരുടെ കൈമാറ്റത്തിന് നടപടി തുടങ്ങി

single-img
25 January 2014

യു.എ.ഇ.യിലെ ജയിലുകളില്‍ കഴിയുന്ന ഇന്ത്യക്കാരായ തടവുകാരെ നാട്ടിലേക്ക് കൈമാറുന്നതുമായി ബന്ധപ്പെട്ട നടപടികള്‍ ആരംഭിച്ചതായി യു.എ.ഇ.യിലെ ഇന്ത്യന്‍ അംബാസഡര്‍ ടി.പി. സീതാറം പറഞ്ഞു.പ്രധാനമായും കൈമാറ്റത്തിനു തടസ്സം നിൽക്കുന്നത് ഇന്ത്യൻ ജയിലുകളിലെ തിരക്കാണെന്നാണു സൂചന

യു.എ.ഇ. ജയിലുകളിൽ 1200-ല്‍ ഏറെ ഇന്ത്യൻ തടവുകാര്‍ ഇപ്പോഴുണ്ട്. ഇവരില്‍ നാട്ടിലേക്ക് പോകാന്‍ താത്പര്യമുള്ളവരില്‍ നിന്ന് ഇപ്പോൾ അപേക്ഷ സ്വീകരിക്കുന്ന നടപടികൾ നടന്നു വരുകയാണു.ഇത് പൂർത്തിയായി കഴിഞ്ഞ ശേഷം യു.എ.ഇ. സര്‍ക്കാറിന്റെ അനുമതി ലഭിച്ചാല്‍ ഇന്ത്യയില്‍ കേന്ദ്ര ആഭ്യന്തര വകുപ്പിന് അവ കൈമാറും. തുടര്‍ന്ന് ബന്ധപ്പെട്ട സംസ്ഥാനങ്ങളിലെ സര്‍ക്കാറിന്റെയും ജയില്‍ വകുപ്പിന്റെയും അനുമതിപത്രങ്ങളും കിട്ടേണ്ടതുണ്ട്.ഇത് വളരെയേറെ കാലതാമസവും എടുക്കുന്ന നടപടികളാണു.എങ്കിലും നടപടികൾ പെട്ടെന്ന് തന്നെ പുരോഗമിക്കുന്നുണ്ടെന്ന് യു.എ.ഇ.യിലെ ഇന്ത്യന്‍ അംബാസഡര്‍ ടി.പി. സീതാറം പറഞ്ഞു.

യു.എ.ഇ ജയിലിൽ ഉള്ളവരിൽ 80 ശതമാനം ഇന്ത്യൻ തടവുകാർക്കും ഇന്ത്യയിലേക്ക് വരാൻ താത്പര്യമില്ല.120 അപേക്ഷകളാണു ഇന്ത്യയിലേക്ക് മാറാനായി ഇതു വരെ ലഭിച്ചിട്ടുള്ളത്.