ഡല്‍ഹി പോലീസിന്റെ ക്രൂരതകള്‍ വെളിവാക്കുന്ന വീഡിയോ ഫേസ്ബുക്കിലൂടെ പുറത്ത് , മൂന്ന് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു.

single-img
25 January 2014

delhiഡല്‍ഹി പോലീസിലെ ഉദ്യോഗസ്ഥരുടെ ക്രൂരതകള്‍ വെളിവാക്കുന്ന വീഡിയോ ആം ആദ്മി പാര്‍ട്ടി ഫേസ്ബുക്കിലൂടെ പുറത്തുവിട്ടു. ഇതേത്തുടര്‍ന്ന് മൂന്ന് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു. ചെങ്കോട്ടയ്ക്കു സമീപം പോലീസ് ഒരു യുവാവിനെ ക്രൂരമായി മര്‍ദിക്കുകയും പേഴ്‌സില്‍നിന്ന് പണം പിടിച്ചുവാങ്ങുകയും ചെയ്യുന്ന ദൃശ്യമാണ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. ഡല്‍ഹി പോലീസിനെതിരെ രണ്ടുദിവസം റെയില്‍ഭവനു മുന്നില്‍ സമരം ചെയ്ത ശേഷമാണ് ഈ നീക്കം. ക്യാമറയില്‍ കണ്ടാലെങ്കിലും കേന്ദ്ര ആഭ്യന്തര മന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെ നടപടിയെടുക്കുമോ എന്നു ചോദിച്ചുകൊണ്ടാണ് വീഡിയോ ഇട്ടിരിക്കുന്നത്. സംഭവം നടന്നത് ജനവരി

police12-നാണ്. രണ്ടുപോലീസുകാര്‍ ചേര്‍ന്ന് ലാത്തികൊണ്ട് യുവാവിനെ ഏറെ നേരം മര്‍ദിച്ചു. പിന്നീട് പേഴ്‌സില്‍നിന്ന് പണവും പിടിച്ചെടുത്തു. ആറു മിനിറ്റ് വരുന്ന ക്ലിപ്പിങ് വെള്ളിയാഴ്ച രാത്രി ഏഴരവരെ പന്ത്രണ്ടായിരത്തിലധികം പേര്‍ ലൈക്ക് ചെയ്തു. വീഡിയോ അപ്‌ലോഡ് ചെയ്തയുടന്‍ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുത്തതായി പോലീസ് അറിയിക്കുകയും ചെയ്തു

httpv://www.youtube.com/watch?v=cYuwW6UuaQM