രാഖി സാവന്തിനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കാന്‍ ശിവസേനയോട് എ.എ.പി

single-img
25 January 2014

Anjaliഅരവിന്ദ് കെജരിവാളിനേക്കാള്‍ മികച്ച രീതിയില്‍ ഭരിക്കാന്‍ ബോളിവുഡ് ഐറ്റം ഗേള്‍ രാഖി സാവന്തിന് കഴിയുമെന്ന ശിവസേന നേതാവ് ഉദ്ധവ് താക്കറെയുടെ അഭിപ്രായത്തിന് ആം ആദ്മി പാര്‍ട്ടിയുടെ മറുപടി. അത്രയ്ക്ക് മികച്ചവളാണ് രാഖി സാവന്തെങ്കില്‍ അവരെ അസംബ്ലി തെരഞ്ഞെടുപ്പില്‍ ശിവസേനയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാക്കണമെന്ന് എഎപി ആവശ്യപ്പെട്ടു. എഎപിയുടെ നാഗ്പൂര്‍ യൂണിറ്റ് ഓഫീസ് ഉദ്ഘാടന വേളയില്‍ പാര്‍ട്ടി മഹാരാഷ്ട്ര കണ്‍വീനര്‍ അഞ്ജലി ഡാംനിയയാണ് ശിവസേനയ്‌ക്കെതിരേ ആഞ്ഞടിച്ചത്. സംസ്ഥാനത്തെ കൊള്ളക്കാരുടെ പാര്‍ട്ടിയാണ് എന്‍സിപിയെങ്കില്‍ രണ്ടാം സ്ഥാനം ശിവസേനയ്ക്കാണെന്നും അവര്‍ ആരോപിച്ചു.