ഇന്തോനേഷ്യയിൽ ഭൂകമ്പം

single-img
25 January 2014

ഇന്തോനേഷ്യയിൽ തീവ്രത 6.1 രേഖപ്പെടുത്തിയ ഭൂകമ്പം.ഇന്തോനേഷ്യയിലെ ജാവ ദ്വീപിലാണു ഭൂകമ്പം ഉണ്ടായിരിക്കുന്നത്.പരിഭ്രാന്തരായ ജനക്കൂട്ടം വീട് വിട്ട് ഓടുന്നതായാണു റിപ്പോർട്ട്.20 സെക്കന്റോളം ഭൂചലനം നീണ്ട് നിന്നെന്നാണു പ്രദേശ വാസികൾ പറയുന്നത്.ഭൂകമ്പത്തിൽ നാശനഷ്ടങ്ങളോ ജീവഹാനിയോ ഇത് വരെ റിപ്പോർട്ട് ചെയ്തിട്ടില്ല.സുനാമി മുന്നറിയിപ്പുകൾ ഒന്നും ഇന്തോനേഷ്യൻ അധികൃതർ ഇത് വരെ നൽകിയിട്ടില്ല

ഇന്തോനേഷ്യയിലെ സുമാത്രയിൽ ഉണ്ടായ ഭൂചലനത്തെ തുടർന്നാണു 2004 ജനുവരി 26നു ഇന്ത്യയിലേയും ഇന്തോനേഷ്യയിലേയും തായ്ലന്റിലേയും പതിനായിരത്തിലേറെ ജീവനുകൾ സുനാമിത്തിരകൾ കാർന്ന് തിന്നത്