ടി.പി വധക്കേസ് :സി.പി.എം ഔദ്യോഗിക പക്ഷത്തിന്റെ നിലപാട് തള്ളിയ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ സി.ബി.ഐ അന്വേഷണത്തിന് പിന്തുണ പ്രഖ്യാപിച്ചു

single-img
24 January 2014

vsടി.പി വധക്കേസില്‍ സി.പി.എം ഔദ്യോഗിക പക്ഷത്തിന്റെ നിലപാട് തള്ളിയ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ സി.ബി.ഐ അന്വേഷണത്തിന് പിന്തുണ പ്രഖ്യാപിച്ചു. ടി.പി കേസില്‍ ഉള്‍പ്പെട്ട പ്രതികള്‍ സി.പി.എമ്മില്‍ ഉണ്ടാവില്ലെന്ന പ്രകാശ് കാരാട്ടിന്റെ നിലപാടിനോടൊപ്പമാണ് താനെന്നും വി.എസ്  പറഞ്ഞു. കണ്ണുരില്‍ നമോ വിചാര്‍ മഞ്ചുമായി യാതൊരു ബന്ധവും സി.പി.എമ്മിന് പാടില്ലെന്നും പര്‍ട്ടി വിട്ടുവരുന്നവരാണെങ്കിലും അവര്‍ മോഡിയുടെ ആളുകളാണെന്നും വി.എസ് പറഞ്ഞു.