ദക്ഷിണ സുഡാനില്‍ സര്‍ക്കാരും വിമതരും വെടിനിര്‍ത്തല്‍ കരാറില്‍ ഒപ്പുവെച്ചു.

single-img
24 January 2014

sudanആഭ്യന്തര കലാപം ശക്തമായ ദക്ഷിണ സുഡാനില്‍ സര്‍ക്കാരും വിമതരും വെടിനിര്‍ത്തല്‍ കരാറില്‍ ഒപ്പുവെച്ചു.ഇത്യോപ്യയില്‍ നടന്ന ചര്‍ച്ചയിലാണ് താല്‍ക്കാലിക കരാറില്‍ ഇരുവിഭാഗവും എത്തിച്ചേര്‍ന്നത്. രാജ്യത്ത് സമാധാനം പുനസ്ഥാപിക്കാന്‍ ഉപകരിക്കുന്നതായിരിക്കും കരാറെന്ന് വിമത നേതാവ് ടബന്‍ ഡെംഗ് പറഞ്ഞു.കരാര്‍ ലോകരാഷ്ട്രങ്ങള്‍ സ്വാഗതം ചെയ്തു. രാജ്യത്തെ ജനതയോടുള്ള നേതാക്കളുടെ പ്രതിബദ്ധതയാണിത് സൂചിപ്പിക്കുന്നതെന്ന് യു.എസ് പ്രസിഡന്‍റ് ബറാക് ഒബാമ അഭിപ്രായപ്പെട്ടു.ഈ മാസം മാത്രം വംശീയ സംഘര്‍ഷങ്ങളില്‍ മരിച്ചവരുടെ എണ്ണം ആയിരം കവിഞ്ഞു. ഒരു മാസമായി തുടരുന്ന ആഭ്യന്തര കലാപത്തെ തുടര്‍ന്ന് ഇതിനകം അഞ്ച് ലക്ഷം പേര്‍ സ്വവസതികള്‍ ഉപേക്ഷിച്ച് സുരക്ഷിതമായ ഇടങ്ങളിലേക്ക് പലായനം ചെയ്‌തെന്നാണ് വിവരം. കൂട്ടക്കൊല, ബലാത്സംഗം, കൊള്ള തുടങ്ങിയ കുറ്റകൃത്യങ്ങള്‍ വ്യാപകമായി നടന്നതായും യു.എന്‍ അന്വേഷണസംഘം പറയുന്നു.