ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ :മിക്‌സഡ്‌ ഡബിള്‍സ്‌ വിഭാഗത്തില്‍ സാനിയ ഉള്‍പ്പെട്ടെ സഖ്യം ഫൈനലില്‍ കടന്നു.

single-img
24 January 2014

saniaഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസിന്റെ മിക്‌സഡ്‌ ഡബിള്‍സ്‌ വിഭാഗത്തില്‍ സാനിയ ഉള്‍പ്പെട്ടെ സഖ്യം ഫൈനലില്‍ കടന്നു. സാനിയയും റുമേനിയന്‍ പങ്കാളിയായ ഹോറിയ ടെക്കുവും ഉള്‍പ്പെട്ട സഖ്യമാണ്‌ ഫൈനലില്‍ കടന്നത്‌.സെമിയില്‍ ജൂലിയ – മാത്യു സഖ്യത്തെയാണ് സാനിയ സഖ്യം പരാജയപ്പെടുത്തിയത് . സ്കോര്‍ 2-6 , 0-3, 10-2. മിക്‌സഡ്‌ ഡബിള്‍സ്‌ വിഭാഗത്തില്‍ ഇത്‌ രണ്ടാം തവണയാണ്‌ സാനിയ ഉള്‍പ്പെട്ട ടീം ഫൈനലില്‍ കടക്കുന്നത്‌. 2009 ല്‍ മഹേഷ്‌ഭൂപതിയ്‌ക്കെപ്പം നേരത്തേ കിരീടം നേടിയിരുന്നു. മൂന്നാമത്തെ മിക്‌സഡ്‌ ഡബിള്‍സ്‌ ഗ്രാന്റ്‌സ്ളാം കിരീടത്തിനടുത്താണ്‌ സാനിയ എത്തിയിട്ടുള്ളത്‌.