താൻ ഐറ്റം ഗേൾ ആണെങ്കിൽ അരവിന്ദ് കെജ്‌രിവാൾ ഐറ്റം ബോയ് ആണെന്ന് ബോളിവുഡ് നർത്തകി രാഖി സാവന്ത്

single-img
24 January 2014

rakhiതാൻ ഐറ്റം ഗേൾ ആണെങ്കിൽ അരവിന്ദ് കെജ്‌രിവാൾ ഐറ്റം ബോയ് ആണെന്ന് ബോളിവുഡ് നർത്തകി രാഖി സാവന്ത്. ശിവസേന മുഖപത്രമായ സാമ്‌ന കെജ്‌രിവാളിനെ ഐറ്റം ഗേള്‍ എന്ന് വിളിച്ചിരുന്നു. ഈ പരിഹാസം കഴിഞ്ഞ് കുറച്ച് മണിക്കുറുകള്‍ക്ക് ശേഷമാണ് രാഖി പരിഹാസ പരാമര്‍ശവുമായി രംഗത്തെത്തിയത്.ചായ വിറ്റിരുന്ന നരേന്ദ്ര മോഡിക്ക് പ്രധാനമന്ത്രിയാകാമെങ്കിൽ എന്തുകൊണ്ട് തനിക്കും അതായിക്കൂടാ എന്ന് രാഖി ചോദിച്ചു. സിനിമയിലെ ഐറ്റം ഡാൻസറായ രാഖി സാവന്തിനെപ്പോലെയാണ് രാഷ്ട്രീയത്തിൽ ആം ആദ്മി പാർട്ടിയെന്ന് ശിവസേന അദ്ധ്യക്ഷൻ ഉദ്ധവ് താക്കറെ വിശേഷിപ്പിച്ചതിന് മറുപടി നൽകുകയായിരുന്നു രാഖി. ഡൽഹിയിൽ അരവിന്ദ് കെജ്‌രിവാളിനെക്കാൾ നല്ല മുഖ്യമന്ത്രിയായി മാറാൻ രാഖിക്കു കഴിയുമെന്ന ഉദ്ധവിന്റെ പരാമർശത്തിന് അവർ നന്ദി പറഞ്ഞു.