മുന്‍മന്ത്രിയും പത്തനാപുരം എം.എൽ .എ.യുമായ കെ.ബി.ഗണേഷ്‌കുമാറിന്റെ വിവാഹം ഇന്ന്.

single-img
24 January 2014

ganeshമുന്‍മന്ത്രിയും പത്തനാപുരം എം.എൽ .എ.യുമായ കെ.ബി.ഗണേഷ്‌കുമാറിന്റെ വിവാഹം ഇന്ന്.വാളകം കീഴൂട്ട് വീടിനോടുചേര്‍ന്ന കുടുംബക്ഷേത്രത്തില്‍ ആണ് കെ.ബി.ഗണേഷ്‌കുമാറിന്റെ വിവാഹം നടക്കുന്നത്.സ്വകാര്യ ചാനല്‍ മിഡില്‍ ഈസ്റ്റ് മാര്‍ക്കറ്റിങ് വിഭാഗം മേധാവിയായ പാലക്കാട് വിക്ടോറിയ കോളേജ് റോഡ് വിദ്യുത് നഗര്‍ അശ്വതിയില്‍ ബിന്ദുമേനോനാണ് വധു. ഗണേഷ്‌കുമാറിന്റെ പിതാവും മുന്നാക്ക വികസന കോര്‍പ്പറേഷന്‍ ചെയര്‍മാനുമായ ആര്‍. ബാലകൃഷ്ണപിള്ളയുടെ കാര്‍മികത്വത്തിലാണ് ചടങ്ങുകള്‍. രാവിലെ 10നും 10.30നുമിടയിലുള്ള മുഹൂര്‍ത്തത്തിലാണ് വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും സിനിമാ പ്രവര്‍ത്തകരും മാത്രമാണ് ചടങ്ങില്‍ പങ്കെടുക്കുക. ഇരുവരുടെയും രണ്ടാം വിവാഹമാണ്. ബിന്ദുമേനോനും ബന്ധുക്കളും കഴിഞ്ഞ ദിവസംതന്നെ കൊട്ടാരക്കരയിലെത്തിയിരുന്നു.