Latest News

സംസ്ഥാന ബജറ്റ് പ്രഖ്യാപനങ്ങള്‍; മുന്‍തൂക്കം കാര്‍ഷികമേഖലയ്ക്ക്, കെ.എസ്.ആര്‍.ടി.സിക്ക് 150 േകാടി രൂപ സഹായം

Maniകര്‍ഷക കുടുംബങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ ലാപ്‌ടോപ്പ് ഉള്‍പ്പെടെയുള്ളവ പ്രഖ്യാപിച്ചുകൊണ്ട് ധനമന്ത്രി കെ.എം. മാണി തന്റെ കാര്‍ഷിക നയം ബഡ്ജററിലൂടെ ഒന്നു കൂടി തെളിയിച്ചിരിക്കുകയാണ്.

പ്രധാന ബജറ്റ് പ്രഖ്യാപനങ്ങള്‍:

അടിസ്ഥാന സൗകര്യ വികസനത്തിന് 1,225 കോടി. സാമൂഹികക്ഷേമ മേഖലയ്ക്ക് മുന്‍ഗണന. ഇതിനായി 31 ശതമാനം തുക മാറ്റിവെയ്ക്കും. രണ്ടു ഹെക്ടര്‍ താഴെ ഭൂമിയുള്ള കര്‍ഷകര്‍ക്ക് വന്‍ പദ്ധതികള്‍. കര്‍ഷകര്‍ക്ക് വരുമാനം ഉറപ്പ് പദ്ധതി നടപ്പാക്കും. പ്രീമിയം തുകയുടെ 90 ശതമാനം സര്‍ക്കാര്‍ നല്‍കും. 25 നാണ്യവിളകള്‍ക്ക് സര്‍ക്കാര്‍ ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തും. കര്‍ഷകര്‍ക്ക് അഗ്രി കാര്‍ഡ് പദ്ധതി നടപ്പാക്കും. ഹൈടെക് കൃഷിക്ക് അഞ്ച് ലക്ഷം രൂപ വരെ പലിശരഹിത വായ്പ.

കര്‍ഷക കുടുംബങ്ങളിലെ പ്രൊഫഷണല്‍ വിദ്യാര്‍ഥിനികള്‍ക്ക് സൗജന്യ ലാപ്‌ടോപ്. പോളിഹൗസ് ഫാംമിഗിന്റെ 90 ശതമാനം വായ്പ നല്‍കും. കുടുംബനാഥന്‍ മരിച്ച കാര്‍ഷിക കുടുംബങ്ങളിലെ 50,000 രൂപ വരെയുള്ള വായ്പകളുടെ പകുതി എഴുതി തള്ളും.

വനിത സ്വയംസംരഭക പദ്ധതിക്ക് താത്പര്യമുള്ള വനിതകള്‍ക്ക് പ്രത്യേക പരിശീലനം. കോളജുകളിലെ സ്വയംസംരഭക പദ്ധതിക്ക് അഞ്ച് ശതമാനം ഗ്രേസ് മാര്‍ക്ക്.

മത്സ്യവിപണന മേഖലകള്‍ തുടങ്ങാന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് സഹായം. ഇതിനായി കോര്‍പ്പറേഷനുകള്‍ക്ക് 4ലക്ഷവും മുനിസിപ്പാലിറ്റികള്‍ക്ക് 3 ലക്ഷവും പഞ്ചായത്തുകള്‍ക്ക് 2 ലക്ഷവും നല്‍കും.ഇതിനായി 30 കോടി വകയിരുത്തും.

മില്‍മ മാതൃകയില്‍ കര്‍ഷക സഹകരണസംഘം ആരംഭിക്കും

കര്‍ഷകര്‍ നേരിടുന്ന വന്യമൃഗ ശല്യം ദൂരീകരിക്കാന്‍ കരിങ്കല്‍ ഭിത്തികളും വൈദ്യുതി കമ്പികളും സ്ഥാപിക്കും. ഇതിനായി 10 കോടി നല്‍കും.

സംഭരംഭകരായ വിദ്യാര്‍തികള്‍ക്ക് യുവപ്രതിഭാ പുരസ്‌കാരം. ദീര്‍ഘകാല വായ്പകള്‍ക്ക് 50 ശതമാനം സബ്‌സിഡി.

മഴവെള്ള സംഭരണികള്‍ക്ക് 50 ശതമാനം സബ്‌സിഡി നല്‍കും. 2 ഹെക്ടറില്‍ താഴെ ഭൂമിയുള്ള കര്‍ഷകര്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ്. മത്സ്യതൊഴിലാളികള്‍ക്ക് സബ്‌സിഡി നിരക്കില്‍ മണ്ണെണ്ണ. ഇതിനായി 100 കോടി വകയിരുത്തും.

അര്‍ബുദ രോഗ ചികിത്സയ്ക്ക് 10 കോടി. ഇതിന് എല്ലാ ജില്ലയിലും പ്രത്യേക മെഡിക്കല്‍ സംഘം. നിത്യരോഗികള്‍ക്ക് ചികിത്സാ ചെലവുകള്‍ക്കായി പ്രതിമാസം 1000 രൂപ വരെ സര്‍ക്കാര്‍ സഹായം.

കാര്‍ഷിക പാഴ്‌വസതുക്കളില്‍ നിന്ന് ഉത്പന്നങ്ങള്‍. 400 പുതിയ സേവനങ്ങള്‍ കൂടി ഇലക്‌ട്രോണിക് സംവിധാനത്തില്‍ ഉള്‍പ്പെടുത്തും.

ജലജന്യരോഗങ്ങളെക്കെതിരേ ബോധവത്കരണ പരിപാടികള്‍ നടത്തും. ബ്ലോക്കു തലത്തില്‍ വുത്തുതൈ ഉദ്പാദന കേന്ദ്രം. പുതിയ ചെറുകിട വ്യവസായങ്ങള്‍ക്ക് സഹായം നല്‍കും. വിനോദ സഞ്ചാര മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് 40 കോടി. കര്‍ഷക നൈപുണ്യ അവാര്‍ഡ് – ജില്ലാ തലത്തിലെ മികച്ച കര്‍ഷകന് വേള്‍ഡ് ടൂര്‍

എറണാകുളം ജില്ലയിലെ കുന്നുകര ക്ഷീരഗ്രാമമായി പ്രഖ്യാപിക്കും. കൃഷിയധിഷ്ഠിത വ്യാവസായികാശയങ്ങള്‍ക്ക് സമ്മാനം. പുതിയ സംരംഭങ്ങള്‍ക്കും ധനസഹായം. വിത്തുല്‍പാദനത്തിന് 15 കോടിയുടെ പ്രോത്സാഹന പദ്ധതി. പാഴ്‌വസ്തുക്കളില്‍ നിന്നും മൂുല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍ക്ക് പ്രോത്സാഹനം. വെര്‍ട്ടിക്കല്‍ ഫാമിംഗിനു സബ്‌സിഡി. വിലയിടിഞ്ഞാല്‍ റബര്‍ സംഭരിക്കും. കൊച്ചിയില്‍ ഗ്ലോബല്‍ അഗ്രിമീറ്റ് നടത്തും.

ഗവേഷണ കേന്ദ്രങ്ങള്‍ മെച്ചപ്പെടുത്തും. കാര്‍ഷിക സര്‍വകലാശാലകളെ മികവിന്റെ കേന്ദ്രങ്ങളാക്കി ഉയര്‍ത്തുന്നതിന് 305 കോടി. കേരള പൗള്‍ട്രി ബോര്‍ഡിനു കീഴില്‍ ബ്രീഡര്‍ ഫാമിന് 4 ലക്ഷം രൂപ നല്‍കും

ഗ്രാമ വികസനത്തിന് 617 കോടി മാറ്റിവെക്കും. ഗ്രാമീണ മേഖലകളില്‍ 1000 കിലോമീറ്റര്‍ റോഡ് നിര്‍മിക്കും. തിരൂരില്‍ രാജീവ് ഗാന്ധി മെമ്മോറിയല്‍ സ്റ്റേഡിയം നിര്‍മിക്കാന്‍ 20 ലക്ഷം രൂപ നല്‍കും.

അനാഥ കുട്ടികളുടെ ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിക്കും. മൃഗസംരക്ഷണത്തിന് 295 കോടി രൂപ നീക്കിവെച്ചിട്ടുണ്ട്. ശാസാതാംകോട്ട ശുദ്ധജല പദ്ധ വനീകരണത്തിനും കൊച്ചി നഗരത്തിലെ കുടിവെള്ള വിതരണം മെച്ചപ്പെടുത്താനും 4 കോടി.

1370 കോടി രൂപ ഊര്‍ജ വകുപ്പിന് നീക്കിവെച്ചിട്ടുണ്ട്. 22 പുതിയ സബ്‌സ്റ്റേഷനുകള്‍. 317 കോടി രൂപ വൈദ്യുതി വിതരണ പദ്ധതിക്കായി ചെലവഴിക്കും.

ഗ്രീന്‍ ഫിനാന്‍സ് പദ്ധതിക്ക് 10 കോടി. ഫര്‍ണിച്ചര്‍ നിര്‍മാണ യൂണിറ്റുകളുടെ പ്രോത്സാഹനത്തിന് അന്തര്‍ദേശീയ ഫര്‍ണിച്ചര്‍ ഹബ് സ്ഥാപിക്കും. സ്വയം തൊഴില്‍ സംരംഭകര്‍ക്ക് 5 ലക്ഷം രൂപ നല്‍കും.

മൃഗസംരക്ഷണത്തിനായി 295 കോടി. ജില്ലാ തലത്തില്‍ മികച്ച കര്‍ഷകര്‍ക്ക് വേള്‍ഡ് ടൂര്‍. അനാഥ കുട്ടികളുടെ വിദ്യാഭ്യാസ ചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കും. വന്യജീവി ആക്രമണത്തില്‍ നിന്നും കൃഷി ഭൂമി സംരക്ഷിക്കാന്‍ 10 കോടി. ഗ്രാമീണ ശുദ്ധജല പദ്ധതികള്‍ക്കായി 60 കോടി. ഊര്‍ജ മേഖലയില്‍ 1,370 കോടി രൂപയുടെ പ്രവര്‍ത്തനങ്ങള്‍. ജലവൈദ്യുത പദ്ധതികള്‍ക്ക് 225 കോടി രൂപ. 1,000 കിലോമീറ്റര്‍ റോഡ് നിര്‍മ്മിക്കും.

പരിസ്ഥിതി സൗഹൃദ വ്യവസായത്തിന് ഗ്രീന്‍ ഫിനാന്‍സ് പദ്ധതി. ഇതിനായി 10 കോടി. യുവ സംരഭകര്‍ക്ക് പുതിയ പദ്ധതികള്‍ തുടങ്ങുന്നതിന് അഞ്ച് ലക്ഷം സഹായം നല്‍കും. ഇതിനായി അഞ്ച് കോടി. കുട്ടനാട് പാക്കേജില്‍ വെള്ളപ്പൊക്ക ദുരിതാശ്വാസവും. കൈത്തറി മേഖലയിലേക്ക് പുതിയ സംരംഭകരെ ആകര്‍ഷിക്കുന്നതിന് 1.5 കോടി. ഹാന്‍ടെക്‌സിന് ഒരു കോടി. സ്പിന്നിംഗ് മില്ലുകളുടെ ആധൂനീകരണത്തിന് 9 കോടി.

സ്പിന്നിംഗ് മില്ലുകളുടെ നവീകരണത്തിന് 8.98 കോടി രൂപ. തൊടുപുഴയില്‍ ഇറിഗേഷന്‍ സ്ഥാപിക്കും. കയര്‍ വ്യവസായ വികസനത്തിന് 116 കോടി. ഐടി മേഖലയ്ക്ക് 40 വകുപ്പുകളിലെ 600ലേറെ സേവനങ്ങള്‍ ഇ ഗവേണന്‍സ് വഴിയാക്കും. ഇതിനായി 313 കോടി നീക്കിവെക്കും. ഉന്നത വികസന സ്ഥാപനങ്ങളില്‍ സംരഭകത്വ വികസന ക്ലബ്ബുകള്‍ ആരംഭിക്കും. ഇതിനായി 3.95കോടി. ടെക്‌നോ പാര്‍ക്ക് വികസനത്തിന് 134 കോടി. ജനങ്ങള്‍ക്ക് സര്‍ക്കാര്‍ സേവനങ്ങള്‍ ഓണ്‍ലൈന്‍ വഴിയാക്കുന്നതിന് സര്‍വീസ് പ്ലസ് പദ്ധതി നടപ്പാക്കും. പദ്ധതിക്ക് 2 കോടി രൂപ. കിന്‍ഫ്ര പാര്‍ക്ക് വികസനത്തിന് 25 കോടി.

വൈക്കം സത്യാഗ്രഹ മ്യൂസിയത്തിനും മഹാത്മാ ഗാന്ധിയുടെ പൂര്‍ണകായ പ്രതിമ നിര്‍മിക്കാന്‍ 20 ലക്ഷം.

കെഎസ്ആര്‍ടിസിക്ക് പ്രത്യേക സഹായമായി 150 കോടി രൂപ നല്‍കും.