ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ എൽ ഡി എഫ്ന് മുൻതൂക്കം എന്ന് ഇന്ത്യ ടുഡേ -സി വോട്ടർ സർവ്വേ

single-img
24 January 2014

lokകേരളത്തിൽ വരുന്ന ലോക് സഭാ  തിരഞ്ഞെടുപ്പിൽ എൽ ഡി എഫ്ന് മുൻതൂക്കം എന്ന്  ഇന്ത്യ ടുഡേ -സി വോട്ടർ സർവ്വേ ഭലം.എൽ ഡി എഫ് ഇത്തവണ കേരളത്തിൽ 11 സീറ്റ്‌ നേടും എന്നും യു ഡി എഫ് 9 സീറ്റ്‌ നേടും എന്നും സർവ്വേ പറയുന്നു.മുസ്ലിം ലീഗൂം കേരള കോണ്‍ഗ്രസ്‌ (എം) ഇത്തവണ തങ്ങളുടെ സീറ്റുകൾ നിലനിർത്തും എന്നും സർവ്വേ ചൂണ്ടി കാട്ടുന്നു.എന്നാൽ കോണ്‍ഗ്രസ്‌ന് വെറും 6 സീറ്റുകലെ നേടാൻ കഴിയുള്ളൂ.ഇത്തവണയും ബി ജെ പി അക്കൗണ്ട്‌ തുറക്കില്ല എന്നും ദേശീയ തലത്തിൽ ബി ജെ പി ഏറ്റവും വലിയ നേട്ടം ഇത്തവണ ഉണ്ടാക്കും എന്നും സർവ്വേ പറയുന്നു.ദക്ഷിണ ഇന്ത്യയിൽ കർണാടക ഒഴികെ ബാക്കി എല്ലാ സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ്‌ന് ദയനീയ തോൽവി ഉണ്ടാകും എന്നും രാഹുൽ ഗാന്ധിയെകാൾ നരേന്ദ്ര മോഡിക്ക് തന്നെ ആണ് തിരഞ്ഞെടുപ്പിൽ മികച്ച മുൻ‌തൂക്കം എന്നും സർവ്വേ ഭലം പറയുന്നു.ഒപ്പം ആം ആദ്മി പാർട്ടി അഞ്ച് സീറ്റ്‌ നേടും എന്നും സർവ്വേ പ്രവചിക്കുന്നു.