ജെഎസ്എസ് സംസ്ഥാന സമ്മേളനം ഇന്നുമുതല്‍

single-img
24 January 2014

K.R.Gouri_Ammaയു.ഡി.എഫില്‍ തലവേദന സൃഷ്ടിച്ചുകൊണ്ട് പോകണോ വേണ്ടയോയെന്ന് ചിന്തിച്ചുനില്‍ക്കുന്ന ജെഎസ്എസിന്റെ നിര്‍ണായക സംസ്ഥാനസമ്മേളനം വെള്ളിയാഴ്ച മുതല്‍ 26 വരെ ആലപ്പുഴയില്‍ നടക്കും.

ഗൗരിയമ്മയെ പാര്‍ട്ടിയിലേക്ക് സ്വീകരിക്കാമെന്നും അര്‍ഹമായ സ്ഥാനം നല്‍കാമെന്നും സിപിഎം അറിയിച്ചിട്ടുണ്ടെങ്കിലും കൂടെയുള്ളവരെ പാര്‍ട്ടിയില്‍ ഉള്‍ക്കൊള്ളാന്‍ കഴിയില്ലെന്നാണ് സിപിഎം നിലപാട്. മാത്രമല്ല ജെഎസ്എസിനെ എല്‍ഡിഎഫില്‍ ഘടകകക്ഷിയാക്കാന്‍ സാധിക്കില്ലെന്നും സിപിഎം വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ സ്വന്തം അണികളെ ഉപേക്ഷിച്ച് സിപിഎമ്മില്‍ ചേരുവാന്‍ ഗൗരിയമ്മ തയാറല്ലാത്തത് ജെ.എസ്.എസിന്റെ എല്‍.ഡി.എഫ് മുന്നണിയിലേക്കുള്ള നീക്കം തടസ്സപ്പെടുത്തിയിട്ടുണ്ട്.