മുൻ മന്ത്രി കെ.ബി ഗണേഷ്കുമാർ വിവാഹിതനായി

single-img
24 January 2014

മുന്‍മന്ത്രിയും പത്തനാപുരം എം.എല്‍.എ.യുമായ കെ.ബി.ഗണേഷ്‌കുമാര്‍ വിവാഹിതനായി. ഏഷ്യാനെറ്റ് ചാനല്‍ മിഡില്‍ ഈസ്റ്റ് മാര്‍ക്കറ്റിങ് വിഭാഗം മേധാവിയായ പാലക്കാട് വിക്ടോറിയ കോളേജ് റോഡ് വിദ്യുത് നഗര്‍ അശ്വതിയില്‍ ബിന്ദുമേനോനാണ് വധു. ഇരുവരുടെയും രണ്ടാം വിവാഹമാണ്.സിനിമ നടന്‍ ദിലീപ്, സംവിധായകന്‍ ഷാജി കൈലാസ്, ഏഷ്യാനെറ്റ് എം.ഡി. എ. മാധവന്‍, എ.ഡി.ജി.പി ശ്രീലേഖ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു