ഫെഡറേഷന്‍ കപ്പ്; ഗോവ VS ഗോവ

single-img
24 January 2014

Federation-Cup2ഇത്തവണ ഫെഡറേഷന്‍ കപ്പ് ഫൈനലില്‍ ഗോവന്‍ പോരാട്ടം. ആദ്യസെമിയില്‍ മോഹന്‍ ബഗാനെ 2-1ന് തറപറ്റിച്ച് ചര്‍ച്ചില്‍ ബ്രദേഴ്‌സ് തങ്ങളുടെ ആദ്യ ഫൈനലിനു യോഗ്യത നേടി. രണ്ടാം സെമിയില്‍ നാട്ടുകാരായ ഡെംപോ ഗോവയെ അധികസമയത്തു നേടിയ പെനാല്‍റ്റി ഗോളില്‍ 3-2നു പിന്തള്ളിയാണ് സ്‌പോര്‍ട്ടിംഗ് ഗോവ കലാശപ്പോരാട്ടത്തിനു യോഗ്യത നേടിയത്. ശനിയാഴ്ച രാത്രി ഏഴിനാണ് ഫൈനല്‍.