ദല്‍ഹി ആം ആദ്മി നിയമമന്ത്രി സോംനാഥ് ഭാരതി രാജിവെക്കേണ്ടതില്ലെന്ന് എ.എ.പി.

single-img
24 January 2014

manറെയ്ഡിനിടെ ഉഗാണ്ടന്‍ വനിതകളോടു മോശമായി പെരുമാറിയെന്ന ആരോപണം നേരിടുന്ന ദല്‍ഹി ആം ആദ്മി നിയമമന്ത്രി സോംനാഥ് ഭാരതി രാജിവെക്കേണ്ടതില്ലെന്ന് എ.എ.പി.വ്യാഴാഴ്ച ചേര്‍ന്ന പാര്‍ട്ടി സെക്രട്ടറിയേറ്റാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. യോഗത്തില്‍ ആം ആദ്മിപാര്‍ട്ടി മുതിര്‍ന്ന നേതാക്കളെല്ലാം പങ്കെടുത്തു. ഭാരതിക്കെതിരായി തെളിവില്ലെന്നും അതിനാല്‍ രാജിവെക്കേണ്ടതില്ലെന്നുമാണ് പാര്‍ട്ടി തീരുമാനം.ഇതിനിടെ മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍ വ്യാഴാഴ്ച വൈകിട്ട് ലഫ്‌നന്റ് ഗവര്‍ണര്‍ നജീബ് ജുങ്ങിനെ കണ്ടു. മന്ത്രി കുറ്റക്കാരനാണെന്ന് അന്വേഷണത്തില്‍ കണ്ടത്തിയാല്‍ ശക്തമായ നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം ഗവര്‍ണര്‍ക്ക് ഉറപ്പ് നല്‍കി.പെണ്‍വാണിഭമയക്കുമരുന്ന് റാക്കറ്റ് പ്രവര്‍ത്തിക്കുന്നുണ്ടെന്ന പ്രദേശവാസികളുടെ പരാതിയെതുടര്‍ന്ന് കഴിഞ്ഞ വ്യാഴാഴ്ച്ച പുലര്‍ച്ചെ സോംനാഥ് ഭാരതിയുടെ നേതൃത്വത്തിലുള്ള സംഘം ഉഗാണ്ടന്‍ വനിതയും സംഘവും സഞ്ചരിച്ച വാഹനം തടഞ്ഞു നിര്‍ത്തി പരിശോധിച്ചിരുന്നു.എന്നാല്‍ ഒരു പാര്‍ട്ടിയില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്നെന്നാണ് സ്ത്രീ പറയുന്നത്.സംഭവത്തില്‍ ആഫ്രിക്കന്‍ എംബസി ഉദ്യോഗസ്ഥര്‍ കേന്ദ്രനിയമ മന്ത്രി സല്‍മാന്‍ ഖുര്‍ഷിദിനെ കണ്ട് പരാതി ബോധിപ്പിച്ചിരുന്നു.