പരസ്യത്തില്‍ പറയും പോലെ സ്ത്രീകള്‍ കൂടെ വരുന്നില്ല; ക്ലോസ് അപ്പ് ടൂത്ത് പേസ്റ്റിനെതിരെ കേസ്

single-img
24 January 2014

Closs Upഅന്താരാഷ്ട്ര ബ്രാന്റായ  ക്ലോസ് അപ്പ് ടൂത്ത് പേസ്റ്റിനെതിരെ ആന്റണി ഒലാറ്റുന്‍ഫേ എന്ന നൈജീരിയന്‍ പൗരന്‍ കോടതിയിലേക്ക്. ക്ലോസ് അപ്പ് ടൂത്ത് പേസ്റ്റ് വര്‍ഷങ്ങളായി താന്‍ ഉപയോഗിച്ചിട്ടും പരസ്യത്തില്‍ അവകാശപ്പെടുന്നത് പോലെ തന്റെ കൂടെ സ്ത്രീകളാരും വരുന്നില്ലെന്നുള്ളതാണ് അദ്ദേഹത്തിന്റെ പരാതി. വഞ്ചനാകുറ്റത്തിനും തനിക്കുണ്ടായ മാനസിക വിഷമതയ്ക്കുമാണ് ആന്റണി പരാതി പറഞ്ഞിരിക്കുന്നത്. കേസ് കോടതി ഫയലില്‍ സ്വീകരിച്ചു.

താന്‍ ഏഴു കൊല്ലമായി ഈ ടൂത്ത് പേസ്റ്റ് ഉപയോഗിക്കുകയാണെന്നും തന്റെ ശ്വാസത്തില്‍ മതിമയങ്ങി ഒരു ഗേള്‍ഫ്രെണ്ട് പോലും തന്റെ കൂടെ വന്നില്ലെന്നും അതിനാല്‍ ക്ലോസ് അപ്പ് കമ്പനി തന്നെ പറ്റിച്ചതാണെന്നും ഇയാള്‍ ഹര്‍ജ്ജിയില്‍ പറയുന്നു.

തെളിവിനായി താന്‍ ഉപയോഗിച്ച ടൂത്ത് പേസ്റ്റ് ട്യൂബുകളും വാങ്ങിയ ബില്ലുകളും താന്‍ കണ്ട പരസ്യങ്ങളുടെ ക്ലിപ്പുകളും ഇയാള്‍ കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്.

വിചിത്രമായ ഈ പരാതിന്‍മേലുള്ള കോടതി വിധി ഉറ്റുനോക്കുകയാണു പരസ്യലോകം.