കൈക്കൂലിക്കേസില്‍ ചൈനീസ് ഉദ്യോഗസ്ഥനു വധശിക്ഷ

single-img
24 January 2014

map_of_china16 ലക്ഷം ഡോളര്‍ കൈക്കൂലി വാങ്ങിയ കേസില്‍ മുനിസിപ്പല്‍ ഉദ്യോഗസ്ഥനു ചൈനീസ് കോടതി വധശിക്ഷ വിധിച്ചു. ശിക്ഷ നടപ്പാക്കുന്നതു രണ്ടു വര്‍ഷത്തേക്കു നീട്ടിവച്ചിട്ടുണ്ട്. ജിയാംഗ്‌സി പ്രവിശ്യയില്‍ സിന്‍യു നഗരത്തിലെ പീപ്പിള്‍സ് കോണ്‍ഗ്രസ് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഷൗ ജിയാന്‍ഹുവ ആണു ശിക്ഷിക്കപ്പെട്ടത്. വിലപിടിപ്പുള്ള മറ്റു പല വസ്തുക്കളും ഇദ്ദേഹം കൈക്കൂലിയായി വാങ്ങിയെന്നു തെളിഞ്ഞു. ഷി ചിന്‍പിംഗ് പ്രസിഡന്റായി അധികാരമേറ്റെടുത്തശേഷം അഴിമതിക്കെതിരേ കര്‍ശന നടപടികളാണു കമ്യൂണിസ്റ്റ് പാര്‍ട്ടി നടപ്പാക്കുന്നത്.