രശ്മി വധക്കേസില്‍ ബിജു രാധാകൃഷ്ണന് ജീവപര്യന്തം

single-img
24 January 2014

biju radhakrishnanതന്റെ ആദ്യഭാര്യ രശ്മിയെ കൊലപ്പെടുത്തിയ കേസില്‍ സോളാര്‍ കേസിലെ പ്രതി ബിജു രാധാകൃഷ്ണന് ജീവപര്യന്തം തടവ ശിക്ഷ. കേസിലെ രണ്ടാം പ്രതിയും ബിജുവിന്റെ അമ്മയിമായ രാജമ്മാളിന് മൂന്നു വര്‍ഷം തടവിനും വിധിച്ചു. കൊലപാതകം, തെളിവ് നശിപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ ബിജുവിനെതിരേയും അദ്ധ്യാപികയായ മാതാവ് രാജമ്മാളിനെതിരേ സ്ത്രീധന പീഡനക്കുറ്റവുമാണ് ചുമത്തിയിരുന്നത്.കൊല്ലം പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് കോടതി ജഡ്ജി അശോക് മേനോനാണ് ശിക്ഷ വിധിച്ചത്.

രശ്മിയെ കൊന്നത് ബിജുതന്നെയെന്ന് ബിജുവിന്റെയും രശ്മിയുടെയും മകന്‍ സാക്ഷിമൊഴി നല്‍കിയിരുന്നു. ബ്രൗണ്‍ നിറത്തിലുള്ള ദ്രാവകം വായില്‍ ഒഴിച്ച് കൊടുക്കുന്നത് താന്‍ കണ്ടതായും. ആ ദിവസം അമ്മയെ രണ്ട് തവണ മര്‍ദ്ദിച്ചതായും ബിജുവിന്റെ മകന്‍ കോടതിയില്‍ വിധി പറഞ്ഞിരുന്നു. രശ്മി വധക്കേസിന്റെ വിചാരണവേളയില്‍ കൊല്ലം പ്രിന്‍സിപ്പല്‍സ് സെഷന്‍സ് കോടതിയിലായിരുന്നു മകന്റെ മൊഴി.

മദ്യം നല്‍കി മയക്കിയ ശേഷം രശ്മിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി എന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍.രശ്മി വധം നടന്ന് ഏഴ് വര്‍ഷം പിന്നിടുമ്പോഴാണ് അന്വേഷണസംഘം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നത്.