ടി പി വധക്കേസ് : പ്രതികള്‍ക്കുള്ള ശിക്ഷ സംബന്ധിച്ച വാദം ഇന്ന്

single-img
23 January 2014

tp-big-copyടി പി ചന്ദ്രശേഖരനെ വെട്ടിക്കൊന്ന കേസില്‍ കുറ്റക്കാരാണെന്നു കോടതി വിധിച്ച പ്രതികളുടെ ശിക്ഷ സംബന്ധിച്ച വാദം ഇന്ന്. ശിക്ഷ കോടതി പിന്നീട് വിധിക്കും. കേസില്‍ 12 പ്രതികളെയാണ് കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയത്. ടിപിയെ കൊന്ന ക്വട്ടേഷന്‍ സംഘത്തിലെ ഏഴു പേരും ഗൂഢാലോചന നടത്തിയെന്ന പേരില്‍ സിപിഎം നേതാക്കള്‍ ഉള്‍പ്പെടെ അഞ്ചു പേരുമാണ് കുറ്റക്കാര്‍. പ്രതികള്‍ക്ക് പരമാവധി ശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷനും ശിക്ഷയില്‍ ഇളവ് വേണമെന്ന് പ്രതിഭാഗവും വാദിക്കും. വിധി പരിഗണിച്ച് എരഞ്ഞിപ്പാലത്തെ പ്രത്യേക കോടതി പരിസരത്തു അതീവ സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. കോഴിക്കോട്, കണ്ണുര്‍ ജില്ലകളില്‍ നിരോധനാജ്ഞ നിലനില്‍ക്കുന്നുണ്ട്. ഇന്നലെ സിപിഎം ജില്ല സെക്രട്ടറിയേറ്റ് അംഗം പി.മോഹനന്‍, ജ്യോതിബാബു, കെകെ കൃഷ്ണന്‍ എന്നിവരടക്കം 24 പ്രതികളെ കോടതി വെറുതെ വിട്ടിരുന്നു