ടി.പി കേസ്: ശിക്ഷ ചൊവ്വാഴ്ച വിധിക്കും

single-img
23 January 2014

tp-big-copyടി.പി.ചന്ദ്രശേഖരന്‍ വധക്കേസില്‍ 12 പ്രതികള്‍ക്കുള്ള ശിക്ഷ ചൊവ്വാഴ്ച വിധിക്കും. എരഞ്ഞിപ്പാലത്തെ മാറാട് പ്രത്യേക അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി ആര്‍.നാരായണപിഷാരടിയാണ് പ്രതികള്‍ക്കുള്ള ശിക്ഷ പ്രഖ്യാപിക്കുക. കേസില്‍ പ്രതികളുടെ വാദം കേള്‍ക്കല്‍ കോടതിയില്‍ പൂര്‍ത്തിയായി.

ഒന്നു മുതല്‍ ഏഴു വരെ പ്രതികളായ എം.സി. അനൂപ് (31), കിര്‍മാണി മനോജ് (33), കൊടി സുനി എന്ന എന്‍.കെ. സുനില്‍ കുമാര്‍(33), ടി.കെ. രജീഷ്(36), കെ.കെ. മുഹമ്മദ് ഷാഫി (27), അണ്ണന്‍ എന്ന എസ്. സിജിത്ത് (24), കെ. ഷിനോജ് (33) എന്നിവരെയും എട്ടാം പ്രതി സിപിഎം കുന്നുമ്മക്കര ലോക്കല്‍ കമ്മറ്റിയംഗം കെ.സി. രാമചന്ദ്രന്‍(43), 11-ാം പ്രതി തൂവക്കുന്ന് വടക്കയില്‍ മനോജ് എന്ന ട്രൗസര്‍ മനോജ് (46), 13-ാം പ്രതി സിപിഎം പാനൂര്‍ ഏരിയാ കമ്മറ്റിയംഗം കുന്നോത്ത് പറമ്പ് കേളോന്റവിടെ പി.കെ. കുഞ്ഞനന്തന്‍ (61), 18-ാം പ്രതി ചാലക്കര വലിയപുത്തലത്ത് വായപ്പടച്ചി വി.പി. റഫീഖ് (34), 31-ാം പ്രതി ചൊക്ലി മാരംകുന്നുമ്മല്‍ ലംബു പ്രദീപന്‍ എന്ന എം.കെ. പ്രദീപന്‍ (28) എന്നിവരുമാണ് കേസിലെ പ്രതികള്‍.