ഷൂട്ടിംഗിനിടെ ഷാരൂഖ്ഖാന് പരിക്കേറ്റു

single-img
23 January 2014

സിനിമാ ചിത്രീകരണത്തിനിടെ ഷാരൂഖ് ഖാന് പരുക്കേറ്റു. ഹാപ്പി ന്യൂ ഇയര്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിലിടയിലാണ് പരുക്കേറ്റത്.ഒരു വാതില്‍ തകര്‍ന്നുവീണാണ് ഷാരൂഖിന് പരുക്കേറ്റത്. ഷാരൂഖിനെ മുംബൈയിലെ നാനാവതി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഫാറാ ഖാന്‍ ആണ് ചിത്രത്തിന്റെ സംവിധായകന്‍.ദീപികാ പദുക്കോണ്‍ ആണ് നായിക. മുംബൈയിലെ മാരിയറ്റ് ഹോട്ടലില്‍ വെച്ചായിരുന്നു ഷൂട്ടിംഗ്.ഷാരൂഖിന് ചെറിയ പരിക്കേ പറ്റിയുള്ളൂ എന്നും  സുഖം പ്രാപിച്ചുവെന്നും അദ്ദേഹവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.