കഴിഞ്ഞ മൂന്ന് മാസത്തിനിടെ 2.5 ലക്ഷം വിദേശികളെ സൗദി നാട് കടത്തി

single-img
23 January 2014

സൗദി ആഭ്യന്തര മന്ത്രാലയത്തിന്റെ റിപ്പോർട്ട് പ്രകാരം തൊഴിൽ നിയമം ലംഘിച്ചവരും അനധികൃതമായി കുടിയേറിയവരുമുൾപ്പെടെ ഏകദേശം 2.5 ലക്ഷം വിദേശികളെ കഴിഞ്ഞ 3 മാസത്തിനുള്ളിൽ സൗദി അറേബ്യ നാടുകടത്തി. നവംബർ 4 മുതലാണ് നിയമവിരുദ്ധമായി രാജ്യത്ത് തുടരുന്നവരെ പുറത്താക്കുന്ന നടപടി സൗദി മന്ത്രാലയം ആരംഭിച്ചത്. നാടുകടത്തപ്പെട്ടവരിൽ ഭൂരിഭാഗം പേരും അനധികൃതമായി സൗദിയിലേക്കെത്തിയ എത്യോപ്യൻ പൗരൻമാരാണ്. ഇന്ത്യ,​ ബംഗ്ളാദേശ്,​ പാകിസ്ഥാൻ,​ ഇന്തോനേഷ്യ,​ ഫിലിപ്പൈൻസ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള അനധികൃത തൊഴിലാളികളും നാടുകടത്തപ്പെട്ടവരിൽ ഉൾപ്പെട്ടിട്ടുണ്ട്.