റിപ്പബ്ലിക് ദിന പരേഡില്‍ മുഖ്യാതിഥിയായി ജപ്പാന്‍ പ്രധാനമന്ത്രി

single-img
23 January 2014

Japan’s-prime-minister-Shinzo-Abeജനുവരി 26നു ഡല്‍ഹിയില്‍ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡില്‍ ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ അബേ മുഖ്യാതിഥിയാകും. ഇന്ത്യയിലെ റിപ്പബ്ലിക് ദിന ചടങ്ങില്‍ പങ്കെടുക്കുന്ന ആദ്യത്തെ ജപ്പാന്‍ ഭരണാധികാരിയാണ് അബേ. ഇന്ത്യ- ജപ്പാന്‍ വാര്‍ഷിക ഉച്ചകോടിക്കായി പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ ക്ഷണപ്രകാരം ഷിന്‍സോ അബേയും ഭാര്യ അക്കി അബേയും ശനിയാഴ്ച ഡല്‍ഹിയിലെത്തും. ഔദ്യോഗിക സന്ദര്‍ശനത്തിനായി എത്തുന്ന ജപ്പാന്‍ പ്രധാനമന്ത്രിയും സംഘവും തിങ്കളാഴ്ച വരെ ഇന്ത്യയില്‍ തങ്ങും. ആഗോള സഹകരണം അടക്കമുള്ള തന്ത്രപ്രധാന മേഖലകളിലെ സഹകരണം ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചു ഉച്ചകോടിയില്‍ മന്‍മോഹന്‍ സിംഗും ഷിന്‍സോ ആബേയും ചര്‍ച്ച നടത്തും. രാഷ്ട്രപതി പ്രണാബ് മുഖര്‍ജിയെയും ജപ്പാന്‍ പ്രധാനമന്ത്രി സന്ദര്‍ശിക്കും.